Saturday, May 30, 2026
Homeകേരളംപാലക്കാട്‌ ആന പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട്‌ ആന പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട്‌ :- പാലക്കാട് കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കോട്ടയം സ്വദേശി കുഞ്ഞുമോൻ ആണ് മരിച്ചത്. കൂറ്റനാട് നേർച്ച ആഘോഷ പരിപാടിയിലേക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്.

ഒരാൾക്ക് കൂടി പരിക്കേറ്റതായാണ് വിവരം. ഒട്ടേറെ വാഹനങ്ങളും ആന നശിപ്പിച്ചു. മറ്റു പാപ്പാൻമാരും നാട്ടുകാരും ചേർന്നു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആന പിന്മാറിയില്ല. 28 പ്രദേശങ്ങളില്‍ നിന്നായി 47 ആനകളാണ് പ്രദേശത്തുണ്ടായിരുന്നത്. പത്തുവര്‍ഷത്തിലധികമായി ആനയെ കൂറ്റനാട് നേര്‍ച്ചയ്ക്ക് എഴുന്നള്ളിക്കുന്നുണ്ട്. ആനയിടയാനുള്ള കാരണം വ്യക്തമല്ല. കുഞ്ഞുമോന്റെ മൃതദേഹം കുന്നംകുളം മലങ്കര ആശുപത്രി മോർച്ചറിയിൽ. ആനയെ തളച്ച ശേഷം സ്ഥലത്തു നിന്നു മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com