Monday, May 18, 2026
Homeകേരളംമുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ അമ്മയും മകളും മരിച്ചു

മുണ്ടക്കയത്ത് കടന്നൽ ആക്രമണത്തിൽ അമ്മയും മകളും മരിച്ചു

കോട്ടയം: മുണ്ടക്കയം പുഞ്ചവയൽ പാക്കാനം സ്വദേശിയായ കുഞ്ഞിപ്പെണ്ണും (110) മകൾ തങ്കമ്മയുമാണ് (66) മരിച്ചത്. വീടിന്‍റെ മുറ്റത്ത് നിൽക്കുകയായിരുന്ന ഇരുവരെയും ഇന്നലെയാണ് കടന്നൽ ആക്രമിച്ചത്. കൂട്ടമായി എത്തിയ കടന്നലുകളുടെ ആക്രമണത്തിൽ രണ്ട് പേരുടേയും ദേഹമാസകലം മുറിവുകളേറ്റിരുന്നു.

ഇന്ന് പുലർച്ചെയാണ് കുഞ്ഞിപ്പെണ്ണ് മരിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന തങ്കമ്മയുടെ മരണം ഉച്ചയോടെയാണ് സ്ഥിരീകരിച്ചത്. നാട്ടുകാരായ മറ്റ് രണ്ട് പേ‍‍ർക്കും കടന്നലിന്‍റെ കുത്തേറ്റിരുന്നു. ജോയി (75), അയല്‍വാസിയായ ശിവദര്‍ശന്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും ചികിത്സയിൽ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com