Saturday, May 30, 2026
Homeകേരളംനിയമസഭ തിരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ 9,80,144 വോട്ടര്‍മാര്‍

നിയമസഭ തിരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ 9,80,144 വോട്ടര്‍മാര്‍

നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പത്തനംതിട്ട ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 9,80,144. സ്ത്രീകള്‍ 5,10,955, പുരുഷന്‍മാര്‍ 4,69,184, ട്രാന്‍സ്‌ജെന്‍ഡര്‍ അഞ്ച് എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണം.

ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് ആറന്മുള മണ്ഡലത്തില്‍, 2,15,168 പേര്‍. കുറവ് റാന്നി, 1,76,015. അടൂര്‍ 2,01,200 പേര്‍, തിരുവല്ല 1,98,395, കോന്നി 1,89,366 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്ക്. 2789 പുരുഷന്മാരും 1308 സ്ത്രീകളുമുള്‍പ്പെടെ 4097 പ്രവാസി വോട്ടര്‍മാര്‍ ജില്ലയിലുണ്ട്. ആറന്മുള 1,054, തിരുവല്ല 980, അടൂര്‍ 838, റാന്നി 623, കോന്നി 602 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് അടൂര്‍ മണ്ഡലത്തിലെ 206-ാം നമ്പര്‍ ബൂത്ത് അറുകാലിക്കല്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ (മധ്യഭാഗം), 1181 പേര്‍. കുറവ് കോന്നി മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 228 ഗിരിജന്‍ ഉന്നതി ആവണിപ്പാറ അങ്കണവാടി, 71 വോട്ടര്‍മാര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com