Saturday, May 30, 2026
Homeകേരളംമീന്‍വില്‍പ്പനക്കാരനെ പട്ടികകൊണ്ട് അടിച്ച യുവാവ്‌ അറസ്റ്റില്‍.

മീന്‍വില്‍പ്പനക്കാരനെ പട്ടികകൊണ്ട് അടിച്ച യുവാവ്‌ അറസ്റ്റില്‍.

ആലപ്പുഴ: വീടീന്റെ മുന്നിലൂടെ മീനേ… എന്നു വിളിച്ചൂ കൂവിയുള്ള കച്ചവടം ഇഷ്ടപ്പെടാത്തതിന് മീൻ വിൽപ്പനക്കാരനെ ആക്രമിച്ചയാൾ അറസ്റ്റിൽ. നഗരസഭ സക്കറിയാ വാർഡിൽ ദേവസ്വംപറമ്പിൽ സിറാജാ (27)ണ് അറസ്റ്റിലായത്. ഇരുചക്രവാഹനത്തിൽ മത്സ്യക്കച്ചവടം നടത്തുന്ന കുതിരപ്പന്തി വാർഡ്‌ വെളിയിൽ വീട്ടിൽ ബഷീറിനാണ് (51) പട്ടിക കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റത്.

ചൊവ്വാഴ്ച രാവിലെ 10.30-നായിരുന്നു സംഭവം. സിറാജിന്റെ വീടിന്റെ മുന്നിലുള്ള റോഡിൽക്കൂടി മീൻകച്ചവടക്കാർ ദിവസവും രാവിലെമീനേ.. മീനേ.. എന്ന് ഉച്ചത്തിൽ വിളിച്ച് വിൽപ്പന നടത്താറുണ്ട്. ഇത് ഇഷ്ടപ്പെടാത്തതാണ് ആക്രമണത്തിന് കാരണമായത്.
മീൻകച്ചവടക്കാർ ഉച്ചത്തിൽ കൂവി വിളിക്കുന്നതുകാരണം ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽനിന്നു ശ്രദ്ധ തിരിയുന്നുവെന്നാണ് ആക്രമണത്തിന് കാരണമായി സിറാജ് പോലീസിനോട് പറഞ്ഞത്. എന്നാൽ, ഇയാൾക്ക് കാര്യമായ ജോലിയൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.

സിറാജിന്റെ ആക്രമണത്തിൽ മുതുകിലും കൈക്കും പരിക്കേറ്റ ബഷീർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആലപ്പുഴ സൗത്ത് ഇൻസ്‌പെക്ടർ കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പോലീസ് സംഘത്തിൽ എസ്.ഐ.മാരായ വിജയപ്പൻ, മുജീബ്, സി.പി.ഒ. മാരായ ജി.അരുൺ, ലിബു എന്നിവരും ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com