Saturday, May 30, 2026
Homeകേരളംചെങ്ങന്നൂർ കാരണവർ കൊലക്കേസ് പ്രതി ഷെറിനെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിനെതിരെ ഗവ‍ർണറെ സമീപിക്കുമെന്ന് മുൻ പ്രതിപക്ഷ...

ചെങ്ങന്നൂർ കാരണവർ കൊലക്കേസ് പ്രതി ഷെറിനെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിനെതിരെ ഗവ‍ർണറെ സമീപിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പാലക്കാട്: മന്ത്രിസഭാ തീരുമാനത്തിന് പിന്നിൽ ഒരു മന്ത്രിയാണെന്നും ഇക്കാര്യം പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട അദ്ദേഹം മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തമായ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. നെന്മാറയിൽ ഇരട്ട ക്കൊലപാതകം നടന്ന സംഭവത്തിൽ അനാഥരായ പെൺകുട്ടികളെ സന്ദ‍ർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലപ്പെട്ട സുധാകരൻ്റെ മകൾ അതുല്യക്ക് താലൂക്ക് ആശുപത്രിയിൽ നഴ്സായി ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ആരോഗ്യമന്ത്രിയെ ഫോണിൽ വിളിച്ചു. രണ്ടാമത്തെ കുട്ടിക്ക് പഠന സഹായവും മന്ത്രിയോട് ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലിസിൻ്റെ ഭാഗത്തുണ്ടായത് വലിയ വീഴ്ചയാണെന്നും ജാമ്യത്തിലിറങ്ങുന്ന പ്രതി വ്യവസ്ഥ ലംഘിച്ചാൽ അപ്പോൾ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

നഴ്സിങ് പാസായ കുട്ടിക്ക് ജില്ലാ ആശുപത്രിയിൽ ജോലി നൽകാമെന്ന് വീണ ജോർജ് സമ്മതിച്ചുവെന്നും  ഗാന്ധിഗ്രാം പദ്ധതിയിൽ നിന്ന്‌ 50,000 രൂപ നൽകുമെന്നും നാട്ടുകാർക്കെതിരെ കേസ് അനാവശ്യമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com