Saturday, May 30, 2026
Homeഇന്ത്യഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വിവാഹിതയാകുന്നു.

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വിവാഹിതയാകുന്നു.

ഡിസംബര്‍ 22-ന് രാജസ്ഥാനിലെ ഉദയ്പൂരിലായിരിക്കും വിവാഹം. 24-ന് ഹൈദരാബാദില്‍ സത്കാരം നടക്കും. ഒരുമാസം മുന്‍പാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്ന് സിന്ധുവിന്റെ അച്ഛനും മുന്‍ വോളിബോള്‍ താരവുമായ രമണ പറഞ്ഞു.

പി വി സോഫ്റ്റ്‌വെയര്‍ കമ്പനിയായ പൊസിഡെക്‌സ് ടെക്‌നോളജീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരന്‍. രണ്ട് ഒളിമ്പിക് മെഡലുകള്‍ക്കുടമയാണ് പി വി സിന്ധു.

ഇരു കുടുംബങ്ങളും തമ്മില്‍ ഏറെക്കാലമായി ബന്ധമുണ്ട്. 2016, 2020 ഒളിമ്പിക്‌സുകളില്‍ മെഡല്‍ ജേതാവായ 29-കാരി കുറച്ചുകാലമായി അത്ര ഫോമിലായിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം സയ്യിദ് മോദി ടൂര്‍ണമെന്റിലെ വനിതാ സിംഗിള്‍ സില്‍ കിരീടം നേടി.

ജനുവരിയില്‍ സിന്ധു വീണ്ടും മത്സരത്തിന്റെ തിരക്കുകളിലേക്ക് കടക്കുന്നതിനാല്‍ അതിന് മുന്‍പുള്ള ഇടവേളയില്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നെന്നും രമണ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com