Saturday, May 30, 2026
Homeഇന്ത്യക്രിസ്തുമസ്, പുതുവത്സര അവധികൾ ട്രെയിൻ ടിക്കറ്റുകൾക്കായി ആളുകൾ നെട്ടോട്ടമൊടുന്നു

ക്രിസ്തുമസ്, പുതുവത്സര അവധികൾ ട്രെയിൻ ടിക്കറ്റുകൾക്കായി ആളുകൾ നെട്ടോട്ടമൊടുന്നു

ക്രിസ്മസ്, പുതുവത്സര അവധികൾ സ്വന്തം നാട്ടിൽ ആഘോഷിക്കാൻ ആഗ്രഹിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ മലയാളികളാണ് പ്രതിസന്ധിയിലായത്.

മുംബൈ, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു ട്രെയിന്‍ ടിക്കറ്റില്ലാതെ കഷ്ടപ്പെടുന്നത്. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിൽ സ്‌പെഷല്‍ ട്രെയിനോടിക്കണമെന്ന ആവശ്യം ശക്തമാണ്.

ഡിസംബർ 20ന് ശേഷം ഈ നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് കണ്‍ഫേം ടിക്കറ്റ് കിട്ടാനില്ല. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഡിസംബർ 20, 21 തീയതികളില്‍ ഐലന്‍ഡ് എക്‌സ്പ്രസില്‍ ടിക്കറ്റില്ല. 22ന് ശേഷമുള്ള ദിവസങ്ങളില്‍ 200ന് മുകളിലാണ് സ്ലീപ്പര്‍ വെയ്റ്റ് ലിസ്റ്റ്. മൈസൂരു- കൊച്ചുവേളി എക്‌സ്പ്രസില്‍ 20, 21, 23, 24 തീയതികളില്‍ വെയ്റ്റ് ലിസ്റ്റ് ടിക്കറ്റ് പോലുമില്ല.

ഹൈദരാബാദില്‍ നിന്ന് കേരളത്തിലേക്ക് പ്രധാനമായും ആശ്രയിക്കുന്ന ശബരി എക്സ്പ്രസില്‍ ആഴ്ചകളോളം ടിക്കറ്റില്ല. അധിക സര്‍വീസ് പ്രഖ്യാപിക്കാന്‍ റെയില്‍വേ പതിവു പോലെ അവസാന നിമിഷം വരെ കാത്തിരിക്കുകയാണ്. അതേസമയം, ബസ് നിരക്കും കുതിച്ചുയരുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com