Saturday, May 30, 2026
Homeഅമേരിക്കനോർത്ത് ടെക്സാസിലെ രണ്ട് കൗണ്ടികളിൽ എബോള നിരീക്ഷണം: യാത്രാവിലക്ക് ഇല്ലെങ്കിലും ജാഗ്രത

നോർത്ത് ടെക്സാസിലെ രണ്ട് കൗണ്ടികളിൽ എബോള നിരീക്ഷണം: യാത്രാവിലക്ക് ഇല്ലെങ്കിലും ജാഗ്രത

-പി പി ചെറിയാൻ

ഡെന്റൺ (ടെക്സാസ്): ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ യാത്രക്കാരെ നോർത്ത് ടെക്സാസിലെ ടാറന്റ്, ഡെന്റൺ കൗണ്ടികൾ നിരീക്ഷിച്ചുവരുന്നു. ഈ രാജ്യങ്ങളിൽ എബോള പടരുന്ന പശ്ചാത്തലത്തിൽ, ലോകാരോഗ്യ സംഘടന അന്താരാഷ്ട്ര പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഈ നടപടി.

യാത്രക്കാർക്ക് രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് 21 ദിവസത്തേക്കാണ് നിരീക്ഷിക്കുന്നത്. ടാറന്റ് കൗണ്ടി അധികൃതർ യാത്രക്കാർക്ക് നേരിട്ട് ബോധവൽക്കരണവും നിരീക്ഷണവും നൽകുമ്പോൾ, ഡെന്റൺ കൗണ്ടിയിലെ യാത്രക്കാർ സ്വയം നിരീക്ഷണത്തിലാണ് . രോഗബാധിതരുമായി നേരിട്ട് സമ്പർക്കമില്ലാത്തതിനാൽ നിലവിൽ ആരെയും ക്വാറന്റീനിലാക്കിയിട്ടില്ലെന്നും ആർക്കും ഇതുവരെ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com