കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് പോളിങ് ശതമാനം 78.22 ആണ്. അന്തിമ കണക്കുകൾ വരുമ്പോൾ പോളിങ് ശതമാനം ഇനിയും ഉയരും . 2021-ലേതിനേക്കാൾ വോട്ടിംഗ് ശതമാനം കൂടുതലാണ്
കോഴിക്കോട്ടാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 81.32 ശതമാനം.പാലക്കാടും പോളിങ് ശതമാനം 80 കടന്നിട്ടുണ്ട്. കുറവ് പത്തനംതിട്ടയിലാണ്.70.76 ശതമാനമാണ് പത്തനംതിട്ടയിലെ പോളിങ് .മെയ് നാലിനാണ് വോട്ടെണ്ണൽ. വിവിധ കാരണങ്ങളാല്‍ ചിലയിടങ്ങള്‍ സംഘര്‍ഷം ഉണ്ടായി .
പത്തനംതിട്ട ജില്ലയില്‍ പോളിംഗ് ശതമാനം70.76% (കണക്ക് അന്തിമമല്ല)
നിയമസഭാ മണ്ഡലം തിരിച്ച്
തിരുവല്ല- 68.78%
റാന്നി-68.95%
ആറന്മുള- 71.19%
കോന്നി – 69.78%
അടൂർ -72.72.%



