തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 1160 രൂപ ഉയർന്ന് 1,15,600 രൂപയിലെത്തി. ഗ്രാമിന് 146 രൂപ ഉയർന്ന് 14,450 രൂപയായി. രാജ്യാന്തര സ്വർണവില ഔൺസിന് 4503 ഡോളർ നിലവാരത്തിൽ തുടരുന്നു. ക്രൂഡ് ഓയിൽ വില ഇടിഞ്ഞതാണ് സ്വർണവില ഉയരാൻ കാരണം. കഴിഞ്ഞ 3 ദിവസങ്ങളിലായി 2000 രൂപയിലധികം ഇടിഞ്ഞശേഷമാണ് ഇന്ന് വില ഉയർന്നത്.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,764 രൂപയും, പവന് 1,26,112 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,823 രൂപയും പവന് 94,584 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 290 രൂപയും കിലോഗ്രാമിന് 2,90,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
സംസ്ഥാനത്ത് വിവാഹസീസൺ ആരംഭിക്കാനിരിക്കെ സ്വർണവിലയിൽ വർധനവുണ്ടാകുന്നത് സാധാരണക്കാർക്ക് ആശങ്കയാണ്. എന്നിരുന്നാലും ചെറിയ തോതിലുള്ള ഏറ്റക്കുറച്ചിലുകൾ വെല്ലുവിളിയാണ്. സ്വർണാഭരണങ്ങളുടെ ഡിസൈനുകൾ മാറുന്നതിനനുസരിച്ച് പണിക്കൂലിയിൽ വലിയ വ്യത്യാസമുണ്ടാകും.
ക്രൂഡോയിൽ വില വർധന പണപ്പെരുപ്പം, അടിസ്ഥാന പലിശനിരക്ക് എന്നിവ കൂടാനും ഡോളർ ശക്തമാകാനും വഴിവയ്ക്കും. ഇത് ആഭരണം, നിക്ഷേപം എന്നീ നിലകളിൽ സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിക്കുമെന്നതാണ് വില കുറയാൻ കാരണം.



