Wednesday, July 22, 2026
Homeകേരളംപെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും, കേരളം പോർട്ട് ഹബ്ബാകും'; സതീശൻ സർക്കാരിന്റെ നയപ്രഖ്യാപനവുമായി ഗവർണർ.

പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും, കേരളം പോർട്ട് ഹബ്ബാകും’; സതീശൻ സർക്കാരിന്റെ നയപ്രഖ്യാപനവുമായി ഗവർണർ.

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തോടെ പതിനാലാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് തുടക്കമായി. ഗവർണർ രാജേന്ദ്ര ആർലേക്കറാണ് നിയമസഭയിൽ സർക്കാരിന്റെ നയപ്രഖ്യാപനം നടത്തുന്നത്.

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ഗവർണർ പ്രസംഗത്തിന് തുടക്കമിട്ടത്. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ചൂണ്ടിക്കാട്ടി.സാമ്പത്തിക മേഖലയില്‍ കടുത്ത പ്രതിസന്ധി നിലനില്‍ക്കുന്നുവെന്ന ഗവര്‍ണര്‍ പറഞ്ഞു. ഇന്ദിര ഗ്യാരണ്ടികളുമായി മുന്നോട്ടുപോകും. പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും. കേരളത്തെ പോര്‍ട്ട് ഹബ്ബാക്കി മാറ്റും. കൃഷിക്ക് പ്രാധാന്യം നല്‍കും.

ചെറുകിട വ്യവസായ സംരംഭങള്‍ക്ക് സഹായം നല്‍കും.റബ്ബര്‍ അടക്കമുള്ളവയുടെ താങ്ങുവില ഉയര്‍ത്തും.വന്യജീവി പ്രശ്‌നത്തിന് പരിഹാരം കാണും. സ്ത്രീ ക്ഷേമത്തിന് വിവിധ പദ്ധതികള്‍ നടപ്പിലാക്കും.കയറ്റുമതി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കും.സഹകരണ മേഖലയെ അഴിമതിമുക്തമാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com