Monday, May 25, 2026
Homeഅമേരിക്കപാക്കിസ്ഥാൻ ബലൂചിസ്ഥാനിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു, 40 പേർക്ക് പരുക്കേറ്റു

പാക്കിസ്ഥാൻ ബലൂചിസ്ഥാനിലെ റെയിൽവേ സ്റ്റേഷനിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു, 40 പേർക്ക് പരുക്കേറ്റു

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 24 പേർ മരിച്ചു. 40 പേർക്ക് പരുക്കേറ്റു. ജനത്തിരക്കുള്ള ക്വറ്റയിലെ സെൻട്രൽ റെയിൽവേ സ്‌റ്റേഷനിൽ ആയിരുന്നു സ്‌ഫോടനം. പ്ലാറ്റ്‌ഫോമിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

സ്ഫോടനത്തിൻ്റെ ആഘാതത്തിൽ മേൽക്കൂര പറന്നു പോകുന്നത് കാണാം. പെഷവാറിലേക്കുള്ള ട്രെയിൻ പുറപ്പെടാനൊരുങ്ങുമ്പോഴാണ് സ്‌ഫോടനമുണ്ടായതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചാവേർ സ്‌ഫോടനമാണെന്ന് സംശയിക്കുന്നു. സ്‌ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.

സൈനികരെ ലക്ഷ്യമിട്ടായിരുന്നു സ്‌ഫോടനം. പരിക്കേവരെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചു. മൂന്ന് മാസം മുമ്പ്, വിഘടനവാദി ഗ്രൂപ്പുകൾ ബലൂചിസ്ഥാനിലെ പൊലീസ് സ്റ്റേഷനുകളിലും ഹൈവേകളിലും നടത്തിയ ആക്രമണത്തിൽ 73 പേർ കൊല്ലപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com