Saturday, May 23, 2026
HomeUncategorizedകേരള ഭാഗ്യക്കുറിയുടെ ഈ വർഷത്തെ വിഷു ബബർ 12 കോടിയുടെ ടിക്കറ്റ് ശൂരനാട് ആനയടി സ്വദേശിയ്ക്ക്

കേരള ഭാഗ്യക്കുറിയുടെ ഈ വർഷത്തെ വിഷു ബബർ 12 കോടിയുടെ ടിക്കറ്റ് ശൂരനാട് ആനയടി സ്വദേശിയ്ക്ക്

ശൂരനാട്: കേരള ഭാഗ്യക്കുറിയുടെ ഈ വർഷത്തെ വിഷു ബബർ 12 കോടിയുടെ ടിക്കറ്റ് ആനയടിയിൽ എത്തി. ആനയടി വയലിക്കോളനിയിൽ വിനോദ് ഭവനത്തിൽ പൊന്നനാണ് ആ കോടീശ്വരൻ. മണപ്പള്ളിയിലെ ഏജൻസി വിറ്റ ടിക്കറ്റ് ആണ് ഭാഗ്യം കൊണ്ടു വന്നത് .

76 വയസ്സുള്ള പൊന്നൻ ഭാര്യ രാധാമണിയമ്മയും ഏക മകൻ വിനോദ് കുമാറും ആണ് വീട്ടിലുള്ളത്. മകൻ വിനോദ് കുമാറിനും ഭാര്യ രാധാമണി അമ്മയ്ക്കും ലോട്ടറിയാണ് ജോലി. മകൻ വിനോദ് കുമാർ മണപ്പള്ളിയിലെ ഏജൻസിയിൽ നിന്നും ടിക്കറ്റ് എടുത്ത് കച്ചവടം ചെയ്യുന്ന ആളാണ്. ശാരീരിക അസ്വസ്ഥത ഉള്ളതിനാൽ വാഹനങ്ങളിൽ സഞ്ചരിക്കാറില്ല.

ഭാര്യ രാധാമണിയമ്മ ടിക്കറ്റുകൾ കൊണ്ടുനടന്ന് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ നടക്കാൻ ആ സൗകര്യം ഉള്ളതുകൊണ്ട് ആനയടി വഞ്ചിമുക്കിൽ തട്ടുകട ഇട്ടിരിക്കുകയാണ്. എന്നാൽ ഭാഗ്യദേവത കനിഞ്ഞത് ഈ വഴി ഒന്നുമല്ല. മകൻ വിനോദ് കുമാർ പളനി ദർശനത്തിന് പോയ ദിവസം അച്ഛൻ പൊന്നൻ മണപ്പള്ളിയിലെ ഏജൻസിയിൽ വരികയും ഏജൻസികൾ വാങ്ങുന്ന ടിക്കറ്റ് അല്ലാത്തതുകൊണ്ട് കടയുടെ മുന്നിൽ ചില്ലറ വിൽപനക്ക് ഇട്ടിരിക്കുന്നു ഒരു ടിക്കറ്റ് വാങ്ങി വയ്ക്കുകയും ചെയ്തു.

അതിനാണ് ഇപ്പോൾ ബംമ്പർ അടിച്ചിരിക്കുന്നത്. അതിനാല് സമ്മാനത്തുകകളുടെ നികുതി കഴിച്ചുള്ള തുക പൊന്നന് ലഭിക്കും. ഏതായാലും ദൈവാനുഗ്രഹത്താൽ കിട്ടിയ പണം ധൂർത്തടിക്കാതെ നല്ല രീതിയിൽ ജീവിക്കാനാണ് പൊന്നൻ്റെയും കുടുംബത്തിൻ്റെയും തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com