മുൻമന്ത്രി ആർ ബാലകൃഷ്ണപിള്ളയ്ക്ക് നൽകിയത് പോലെ തന്നെ കാബിനറ്റ് പദവിയിൽ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനമാണ് കാപ്പന് ലഭിക്കുക എന്നാണ് അറിയുന്നത്.രണ്ടര വർഷത്തെ കാലാവധിയിലാണ് ലഭിക്കുക.
ഇപ്പോൾ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് പോലെ രണ്ടര വർഷം കഴിഞ്ഞ് മന്ത്രിസ്ഥാനം ലഭിക്കുമ്പോൾ മുന്നോക്ക വികസന കോർപ്പറേഷൻ ചുമതല ഒഴിയുമെന്നാണ് അറിയുന്നത്.മുഖ്യമന്ത്രി വി ഡി സതീശനും രമേശ് ചെന്നിത്തലയും കയ്യൊഴിഞ്ഞില്ല എന്നത് മാണി സി കാപ്പന് ആശ്വാസമായി.
പദവിയേറ്റെടുത്ത് തിരിച്ചു വരുമ്പോൾ ഒപ്പം വരാൻ പാലായിൽ നിന്ന് ഓട്ടോറിക്ഷക്കാരടക്കം ഒരു വൻസംഘം തിരുവനന്തപുരത്തെത്തുമെന്ന് അറിയുന്നു.



