Saturday, May 23, 2026
Homeഅമേരിക്കകേരള അസോസിയേഷൻ ഓഫ് ഡാളസ് സ്നേഹ സംഗമം സംഘടിപ്പിച്ചു.

കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്നേഹ സംഗമം സംഘടിപ്പിച്ചു.

അനശ്വരം മാമ്പിള്ളി 

ഡാളസ് : കേരള അസോസിയേഷൻ മെമ്പേഴ്സിന്‍റെ ഇടയിൽ കൂട്ടായ്മ വർദ്ധിപ്പിക്കുവാനും അസോസിയേഷൻ കമ്മിറ്റി അംഗങ്ങളും മെംബേർസും തമ്മിൽ സൗഹൃദവും സഹകരണവും ഊട്ടിയുറപ്പിക്കുവാനും, സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ പ്രത്യേകം പ്രോത്സാഹിപ്പിക്കുവാനും വേണ്ടിയാണ് ഈ സംഗമം നടത്തുന്നതെന്നു സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ടു പ്രസിഡന്റ്‌ ഷിജു എബ്രഹാം സംസാരിച്ചു . കൂടാതെ അസോസിയേഷൻ പരിപാടികൾക്ക് സാമ്പത്തിക സഹായം ചെയ്യുന്നവരെയും പ്രത്യേകം എടുത്തു പറഞ്ഞു നന്ദി രേഖപ്പെടുത്തി .

എബ്രഹാം മാത്യു (ആരംഭ കാല സെക്രട്ടറി) സി. വി ജോർജ് (ആരംഭ കാല കമ്മിറ്റി മെമ്പർ ) അലക്സ്‌ മാത്യു, അലക്സ് അലക്സാണ്ടർ, സണ്ണി ജേക്കബ്, കോശി പണിക്കർ, മാത്യു കോശി, ഹരിദാസ് തങ്കപ്പൻ, പ്രദീപ് നാഗനൂലിൽ തുടങ്ങി മുൻ കാല പ്രസിഡന്റ് മാരോടൊപ്പം പി. പി ചെറിയാൻ, കോശി വൈദ്യൻ, അനശ്വരം മാമ്പിള്ളി തുടങ്ങി മുൻ കാല സെക്രട്ടറിമാരും പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. പഴയകാല കമ്മിറ്റിയഗംങ്ങളായ ജോസഫ് ചാണ്ടി,തോമസ് ഈസ്സോ,സിജു വി ജോർജ് , പി ടി സെബാസ്റ്റ്യൻ,

ടോണി തൈത്തറപ്പേൽ , തമ്പി മാത്യു,, ജോയ് ആൻ്റണി, ഫ്രാൻസിസ് തോട്ടത്തിൽ എന്നിവർ സംബന്ധിച്ചു. പ്രസ്തുത പരിപാടിയിൽ വരാൻ പോകുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ അംബാസഡർ സ്പോൺസർ

റെസ്റ്റ്‌ലാൻഡ് ഫ്യൂണറൽ ഹോം പതിനായിരം ഡോളർസ്, പ്രസിഡന്റ് ഷിജു എബ്രഹാംമിന് നൽകി സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സ്പോൺസർഷിപ്പിന് തുടക്കം കുറിച്ചു. ബേബി കൊടുവത്, ഹരിദാസ് തങ്കപ്പൻ, തുടങ്ങിയ കലക്കാരന്മാരുടെ ഗാനങ്ങളും പരിപാടിക്ക്‌ മികവേറി. ഐ സി ഇ സി പ്രസിഡന്റ്‌ നൈനാൻ മാത്യു, ജോർജ് ജോസഫ് ഐ സി ഇ സി യെ പ്രതിനിധീകരിച്ചു സംസാരിച്ചു. KAD കമ്മിറ്റി അംഗങ്ങളായ ദീപക് നായർ, ഷിബു ജോൺ, ജിജി പി സ്കറിയ, വിനോദ് ജോർജ് പരിപാടി കോ ഓർഡിനേറ്റ് ചെയ്തു. നമ്മുടെ മാർഗ ദർശകരുടെ സംഭാവനകളെ ഓർമ്മപ്പെടുത്തുകയും എക്കാലത്തും നമുക്ക് പ്രചോദനമാകേണ്ടതാണെന്നും സെക്രട്ടറി മൻജിത് കൈനിക്കര നന്ദി പ്രകാശത്തിൽ പറഞ്ഞു.

റിപ്പോർട്ട്: അനശ്വരം മാമ്പിള്ളി 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com