Saturday, May 23, 2026
Homeഅമേരിക്കകാലിഫോർണിയയിൽ രാസ സ്ഫോടന ഭീഷണി: 40,000 പേരോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം

കാലിഫോർണിയയിൽ രാസ സ്ഫോടന ഭീഷണി: 40,000 പേരോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം

കാലിഫോർണിയ: അമേരിക്കയിലെ സതേൺ കാലിഫോർണിയയിലുള്ള ഓറഞ്ച് കൗണ്ടിയിൽ വൻ രാസ സ്ഫോടന ഭീഷണിയെത്തുടർന്ന് നാൽപ്പതിനായിരത്തോളം ആളുകളോട് അടിയന്തിരമായി ഒഴിഞ്ഞുപോകാൻ അധികൃതർ നിർദ്ദേശം നൽകി.

ഗാർഡൻ ഗ്രോവിലെ ഒരു എയ്‌റോസ്‌പേസ് നിർമ്മാണ ശാലയിലെ കൂറ്റൻ ടാങ്കിൽ സൂക്ഷിച്ചിരിക്കുന്ന ‘മെഥിൽ മെതാക്രിലേറ്റ്’ എന്ന വിഷലിപ്തമായ രാസവസ്തുവിന്റെ വാൽവുകളുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. ഈ ടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാൻ രാജ്യത്തെ പ്രമുഖ വിദഗ്ധർ ശ്രമിച്ചുവരികയാണ്. നിലവിൽ ടാങ്കിന് മുകളിലേക്ക് തുടർച്ചയായി വെള്ളം സ്പ്രേ ചെയ്ത് താപനില നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

തീപിടിക്കാൻ സാധ്യതയുള്ളതും ശ്വസിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ കെമിക്കലാണിത്. നിലവിൽ ആർക്കും പരിക്കുകളോ വായു മലിനീകരണമോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കടുത്ത ജാഗ്രതയിലാണ് അധികൃതർ.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com