സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ പുനർ മൂല്യനിർണയത്തിലെ നടപടിക്രമങ്ങൾക്കുള്ള സമയപരിധി നീട്ടി. ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കാനുള്ള സമയപരിധിയാണ് നീട്ടിയത്. മെയ് 23ൽ നിന്ന് മെയ് 24ലേക്കാണ് നീട്ടിയത്.
വെബ്സൈറ്റിലെ സാങ്കേതിക പ്രശ്നം കാരണമാണ് തീരുമാനമെന്നാണ് വിവരം. പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്ത വിദ്യാർഥികൾക്ക് പുനർമൂല്യ നിർണയത്തിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in വഴിയാണ് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കേണ്ടത്.
ഇതിനായി ഉത്തരക്കടലാസിൻ്റെ സ്കാൻ ചെയ്ത കോപ്പി ആവശ്യമാണ്. 700 രൂപയാണ് ഇതിനായി ഫീസ് ഈടാക്കുന്നത്. മാർക്ക് വേരിഫിക്കേഷന് 500 രൂപയും പുനർമൂല്യനിർണയത്തിന് ഓരോ ചോദ്യത്തിനും 100 രൂപ വീതവുമാണ് ഫീസ്.



