ഇറാൻ-അമേരിക്ക സമാധാന ചർച്ചകളിൽ ചെറിയ പുരോഗതിയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഹോർമുസ് കടലിടുക്കിൽ ഇറാന് ഏർപ്പെടുത്തുന്ന ടോളിനെ ഒരു രാജ്യവും അംഗീകരിക്കരുതെന്നും ടോൾ ഈടാക്കിയാൽ കരാർ നടപ്പാക്കാനാവില്ലെന്നും മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകി. അതേസമയം ഹോർമുസിൽ ഇളവുകളുമായി ഇറാനിയൻ രംഗത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35 കപ്പലുകളാണ് ഐആർസി അനുമതിയോടെ ഹോർമുസ് കടന്നത്. (35 കപ്പലുകൾ ഇന്ന് ഹോർമുസിലൂടെ കടത്തിവിട്ടു.
ഇറാനിയൻ നേതൃത്വവുമായി പാക്ക് സൈനിക മേധാവി അസിം മുനീറും ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്വിയും നടത്തുന്ന ചർച്ചകൾ പുരോഗമിക്കുന്നു സ്റ്റേറ്റ് മാർ സെക്രട്ടറി കോ റൂബിയോ അറിയിച്ചു. സ്വീഡനിൽ നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു റൂബിയോ.
ഇറാന് ഒരിക്കലും ആണവായുധം കൈവശം വയ്ക്കാൻ കഴിയില്ലെന്നറിയിച്ച റൂബിയോ, ഹോർമസ് കടലിടുക്കിൽ ഇറാനിയൻ ഏർപ്പെടുത്തുന്ന ടോളുകൾ ഒരു രാജ്യവും അംഗീകരിക്കരുതെന്നും ആവശ്യപ്പെട്ടു. ടോൾ പിരിക്കാൻ ഒമാനെ ഇറാനിയൻ പ്രേരിപ്പിക്കുന്നുണ്ടെന്നും റൂബിയോ ആരോപിച്ചു. അതിനിടെ ഹോർമുസിൽ ഇളവുകളുമായി ഇറാനിയൻ രംഗത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 35 കപ്പലുകളാണ് ഹോർമുസ് കടന്നത്..
എണ്ണ ടാങ്കറുകളും കണ്ടെയ്‌നറുകളും ഉൾപ്പെടെയുള്ള കപ്പലുകളാണ് ഐആർസി നാവികസേനയുടെ അനുമതിയോടെ കടന്നുപോയതെന്നും ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. ഇറാൻ്റെ സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിനു പിന്നാലെ, യുറേനിയം ശേഖരം വിട്ടുകൊടുക്കില്ലെന്ന് ഇറാനിയൻ പരമോന്നത നേതാവ് മുജ്തബ ഖമനയി പ്രതികരിച്ചിരുന്നു. നാറ്റോ യോഗത്തിന് ശേഷം ഇന്ത്യാ സന്ദർശനത്തിനായി എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നാളെ ഡൽഹിയിലെത്തും. 26ന് നടക്കുന്ന ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും റൂബിയോ പങ്കെടുക്കും.



