Saturday, May 23, 2026
Homeകേരളംസംസ്ഥാനത്തു മതവിദ്വേഷം വളർത്താനുള്ള ശ്രമം അവസാനിപ്പിക്കണം: ജമാഅത്ത്കൗൺസിൽ

സംസ്ഥാനത്തു മതവിദ്വേഷം വളർത്താനുള്ള ശ്രമം അവസാനിപ്പിക്കണം: ജമാഅത്ത്കൗൺസിൽ

കരുനാഗപ്പള്ളി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി നിന്ന് നേടിയെടുത്ത വന് വിജയം രാജ്യത്തെ മതേതര വിശ്വാസികൾക്ക് സന്തോഷം പകരുന്നു. ഇതിനിടയിൽ മതവിദ്വേഷം വളർത്തുന്ന പ്രസ്താവനകളും നടപടികളുമായി രംഗത്തുവരുന്ന ദുർശക്തികളുടെ നീക്കത്തിന് തടയിടണമെന്ന് ജമാഅത്ത്കൗൺസിൽ കരുനാഗപ്പള്ളി മണ്ഡലം നിയമസഭാകക്ഷി യോഗം ആവശ്യപ്പെട്ടു.

മുസ്ലീംലീഗ് ഉൾപ്പടെയുള്ള ജനാധിപത്യ പാർട്ടികൾ മുൻപും സുപ്രധാന വകുപ്പുകളും കൈകാര്യം ചെയ്ത അപ്പോഴൊന്നും പൊതു സമൂഹത്തിന് ദോഷകരമായ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. സംസ്‌കൃത സർവകലാശാല, പഞ്ചായത്തി രാജ് ബിൽ, സ്വാശ്രയ വിദ്യാഭ്യാസ ബിൽ തുടങ്ങി ഒട്ടനവധി പുരോഗമനപരമായ തീരുമാനങ്ങൾ എടുത്തത് മുസ്ലിം ലീഗ് ഭരണത്തിലിരുന്നപ്പോഴാണ്.

തിരഞ്ഞെടുപ്പിൽ ജനാധിപത്യ മതേതരശക്തികൾ നേടിയ വിജയത്തിൽ യോഗം സന്തുഷ്ടി പ്രകടിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് കുറ്റിയിൽ നിസാം സമ്മേളനം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡൻ്റ് ജലീൽ കോട്ടക്കര അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി എച്. സലാഹുദീൻ ബായ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പറമ്പിൽ സുബൈർ, ജില്ലാ ജനറൽ സെക്രട്ടറി മെഹർഖാൻ ചേനല്ലൂർ, ബഷീർ പനയംചേരി, അബ്ദുൽ ജവാദ്, സൈനുദീൻ തഴവാശ്ശേരി, എം.ടി നൂറുദീൻ മാസ്റ്റർ, സൈനുദീൻ ആദിനാട്, കണ്ണാടിയിൽ നസീർ, അബ്ദുൽ ലത്തീഫ് മംഗലത്ത് എന്നിവർ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com