Thursday, May 21, 2026
Homeകേരളം'സേതുമാധവൻ വീണ്ടും എത്തുന്നു': കിരീടം ഡോൾബി ഓട്ടോമോസിൽ 4K ദൃശ്യഭംഗിയിൽ റീ റിലീസ്

‘സേതുമാധവൻ വീണ്ടും എത്തുന്നു’: കിരീടം ഡോൾബി ഓട്ടോമോസിൽ 4K ദൃശ്യഭംഗിയിൽ റീ റിലീസ്

മലയാള സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ ‘കിരീടം’ എന്ന ചിത്രത്തിലെ സേതുമാധവൻ എന്ന കഥാപാത്രവും ചിത്രവും ഇന്നും മലയാളികൾ നെഞ്ചേറ്റുന്നവയാണ്. മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ ചിത്രമാണ് ലോഹിതദാസ് സിബി മലയിൽ ടീമിൻ്റെ കിരീടം. മോഹൻലാലിൻ്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം സേതുമാധവൻ മാറി.

1989ൽ പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ റിലീസ് ചെയ്തിട്ട് 36 വർഷങ്ങൾ പിന്നിടുന്നു. ഇപ്പോഴിതാ കിരീടം ഡോൾബി ഓട്ടോമോസിൽ 4K ദൃശ്യഭംഗിയിൽ റീ റിലീസിന് തയ്യാറായിരിക്കുകയാണ്. മോഹൻലാലിൻ്റെ പിറന്നാളിനോടനുബന്ധിച്ച് ആശംസകൾ നേർന്നുകൊണ്ടുള്ള ചിത്രത്തിൻ്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC)നുമായി സഹകരിച്ചുകൊണ്ട് സെവൻസ് ആർട്സ് ഇൻ്റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം ജൂൺ മാസത്തിൽ റീ-റിലീസിന് എത്തും.
കൃപാഫിലിസിൻ്റെ ബാനറിൽ എൻ.കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് കിരീടം നിർമ്മിച്ചത്. മോഹൻലാൽ എന്ന നടനെ അതുവരെ കാണാത്ത തലത്തിലേക്ക് ഉയർത്തിയ സിനിമ, കിരീടം എന്ന് കേൾക്കുമ്പോൾ സേതുമാധവനെ ആദ്യവും ലാലിനെ പിന്നീടും ഓർക്കുന്ന തലത്തിലേക്ക് ഉയർത്തിയ സിനിമ. മനുഷ്യരിലെ നിസഹായതയെ ആഴത്തിൽ പ്രതിഫലിപ്പിക്കാനറിയുന്ന, ലോഹിതദാസ് എന്ന മനുഷ്യമനസിൻ്റെ ഉൾപ്പെരുപ്പറിയുന്ന മാസ്റ്റർ സ്റ്റോറി ടെല്ലർ, സിബി മലയിൽ എന്ന മാസ്റ്റർ ക്രാഫ്റ്റ്മാൻ, ജോൺസൺ എന്ന സംഗീതം മാന്ത്രികൻ്റെ സിനിമ.

സേതുമാധവനും അച്യുതൻ നായരുമായി മോഹൻലാൽ-തിലകൻ ഓണ്‌സ്ക്രീൻ രസതന്ത്രം സൃഷ്ടിച്ച മനോഹര ഭാവമുഹൂർത്തങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇന്നും നൊമ്പരമായി മാറിയ സിനിമ. ഒരു കുടുംബത്തിൻ്റെ സ്വപ്നങ്ങളെ തകർത്ത്, ഒരു ചെറുപ്പക്കാരനെ കുറ്റവാളിയും ഗുണ്ടയുമാക്കി അയാളുടെ ശിരസിൽ ഉറച്ചുപോയ മുൾ്കിരീടം ആണ് ലോഹിതദാസ് സിബി മലയിൽകൂട്ടുകെട്ടിലൂടെ കിരീടം എന്ന മികച്ച കിരീടം ക്ലാസിക്കായി മാറിയത്.
ജീവിതം മുഴുവൻ കരിനിഴൽ വീഴ്ത്തിയ മനുഷ്യനെ അടിച്ചുവീഴ്ത്തിയപ്പോൾ ‘കത്തി താഴെയിടെടാ, നിൻ്റച്ഛനാടാ പറയുന്നത്’ എന്ന രംഗം ഇന്നും മലയാളത്തിലെ വൈകാരിക തീവ്രതയുള്ള മികച്ച രംഗങ്ങളിലൊന്നാണ്.

അത്രയേറെ പ്രാധാന്യമുള്ള ഗാനങ്ങൾ അതിനൊത്ത ദൃശ്യഭംഗിയും ചേർന്ന മലയാളത്തിൻ്റെ എക്കാലത്തെയും ക്ലാസ്സിക് വീണ്ടും സ്‌ക്രീനിൽ എത്തുമ്പോൾ അകാലത്തിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിന് ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), കുണ്ടറ ജോണി, കനകലത തുടങ്ങിയവരെ ഒന്നുകൂടി കാണാൻ സാധിക്കുന്നു സന്തോഷവും, ഒപ്പം മനസിൽ ഒരുനോവും പ്രേക്ഷകന് സമ്മാനിക്കും എന്ന് ഉറപ്പാണ്. ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി, മണിയൻപിള്ള രാജു, ഉഷ, യദു കൃഷ്ണൻ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവരുടെ മികച്ച പ്രകടനം കാഴ്ചവച്ച സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത് എസ് കുമാറാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com