Thursday, May 21, 2026
Homeകേരളംപിറന്നാൾ ദിനത്തിൽ ലാലേട്ടന്റെ സർപ്രൈസ്; ബോക്‌സോഫീസ് പിടിച്ചടക്കാൻ ദൃശ്യം 3 ഇന്ന് റിലീസ് ചെയ്യും

പിറന്നാൾ ദിനത്തിൽ ലാലേട്ടന്റെ സർപ്രൈസ്; ബോക്‌സോഫീസ് പിടിച്ചടക്കാൻ ദൃശ്യം 3 ഇന്ന് റിലീസ് ചെയ്യും

മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് മോഹൻലാൽ നായകനാകുന്ന ദൃശ്യം-3 യുടെ റിലീസിനായി. ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൻ്റെ ആദ്യ രണ്ടു ഭാഗങ്ങളും ബ്ലോക്ക്ബസ്റ്റർ വിജയം നേടിയിരുന്നു. മൂന്നാം ഭാഗം പ്രഖ്യാപിച്ചതു മുതൽ വലിയ പ്രതീക്ഷയിലാണ് മോഹൻലാൽ ആരാധകരും സിനിമ പ്രേമികളും. ചിത്രം ഇന്ന് റിലീസ് ചെയ്യും.

2013ൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ദൃശ്യത്തിൻ്റെ ആദ്യഭാഗം ബോക്‌സ് ഓഫീസിൽ അൻപത് കോടിയിലേറെ കളക്ഷൻ സ്വന്തമാക്കിയിരുന്നു. രണ്ടാം ഭാഗം ഒടിയിലൂടെയായിരുന്നു റിലീസിനെത്തിയത്. ഇപ്പോൾ റിലീസിനു മുൻപേ ദൃശ്യം 3 കോടികളാണ് ബോക്‌സ് ഓഫീസിൽ വാരിക്കൂട്ടുന്നത്. അഡ്വാൻസ് ബുക്കിങ് ആരംഭിച്ചതോടെ പ്രീ സെയിൽ മാത്രം 10 കോടിയിലധികം രൂപ ചിത്രം നേടിയതായി നിർമ്മാതാക്കൾ അറിയിച്ചു. നാളെ ചിത്രം റിലീസിനായി എത്തുമ്പോൾ മോഹൻലാലിൻ്റെ തന്നെ ചിത്രമായ എംപുരാൻ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ റെക്കോർഡുകളുടെ ദൃശ്യം 3 മറികടക്കുമെന്നാണ് സൂചന.

മോഹൻലാലിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് മേയ് 21 നാണ് ദൃശ്യം 3 വേൾഡ് വൈഡ് റിലീസായി തിയേറ്ററുകളിലെത്തുക. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത് എന്നിവർ എന്നിവർ 2013 ലെ ദൃശ്യത്തിൻ്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗം ദൃശ്യം – ദി റിസംഷൻ എന്ന പേരിൽ 2021ലാണ് എത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com