Friday, May 22, 2026
Homeഅമേരിക്കപോലീസ് ഓഫീസർ ചമഞ്ഞു വ്യാജ പോലീസ് വാഹനത്തിൽ സഞ്ചരിച്ച പ്രതി അറസ്റ്റിൽ

പോലീസ് ഓഫീസർ ചമഞ്ഞു വ്യാജ പോലീസ് വാഹനത്തിൽ സഞ്ചരിച്ച പ്രതി അറസ്റ്റിൽ

-പി പി ചെറിയാൻ

ഹംബിൾ: ടെക്സസിലെ ഹംബിളിൽ പോലീസ് വാഹനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള സ്റ്റിക്കറുകൾ പതിച്ച കാറുമായി നടക്കുകയും, പോലീസ് ഓഫീസറാണെന്ന് വ്യാജേന പെരുമാറുകയും ചെയ്ത 39-കാരൻ അറസ്റ്റിൽ. എൽ സാൽവദോർ സ്വദേശിയായ ജുവാൻ ക്രൂസ് ഗാർസിയ എന്നയാളാണ് ഹംബിൾ പോലീസിന്റെ പിടിയിലായത്.

ഈസ്റ്റെക്സ് ഫ്രീവേയിലെ ട്രാഫിക് സിഗ്നലിൽ വെച്ചാണ് മുൻപിലും പുറകിലും ‘പോലീസ്’ എന്നും വശങ്ങളിൽ ‘ഫെഡറൽ പാസ്റ്റർ ജുവാൻ ക്രൂസ്’ എന്നും എഴുതിയ ടൊയോട്ട കാംറി കാർ പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വാഹനം തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ താൻ ഒരു പോലീസ് ഓഫീസറാണെന്ന് ഇയാൾ അവകാശപ്പെടുകയായിരുന്നു. ഒപ്പം ‘ഡിറ്റക്റ്റീവ് പോലീസ് ഓഫീസർ ന്യൂയോർക്ക്’ എന്ന് രേഖപ്പെടുത്തിയ വ്യാജ തിരിച്ചറിയൽ രേഖയും ഇയാൾ പോലീസിന് കൈമാറി. എന്നാൽ പിന്നീട് താൻ പള്ളിയിലെ ഒരു പോലീസ് ഓഫീസറാണെന്നാണ് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

പൊതുപ്രവർത്തകനായി വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനും ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് മേൽ നിലവിൽ ഇമിഗ്രേഷൻ ഹോൾഡും ഏർപ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com