തിരുവനന്തപുരം. കെപിസിസിയിൽ സംഘടിപ്പിച്ച കോൺഗ്രസ് പാർലമെൻ്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ എത്തിയ വനിതകളെ ആശ്ലേഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് ചെറിയ ഫിലിപ്പ്. വിജയ ലഹരിയിൽ പരിസരബോധം മറന്നു. ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാ ആളുകളെയും ആലിംഗനം ചെയ്തു. എന്തെങ്കിലും അനൗചിത്യം ഉണ്ടായിട്ടുണ്ടെങ്കിൽ പൊതുസമൂഹം സദയം പൊറുക്കണമെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. പിതൃനിർവിശേഷമായ സ്നേഹപ്രകടനം നടത്തിയതാണെന്നും ഫിലിപ്പ് പറയുന്നു.
രാഷ്ട്രീയ പീഡനത്തെ തുടർന്ന് നട്ടെല്ലിനും നാടിനും അടക്കം ക്ഷതം പറ്റി. ഒറ്റയാനായി സന്യാസതുല്യമായ ജീവിതമാണ് ഇപ്പോൾ നയിക്കുന്നത്. ആ തന്നെ സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസിക വേദന ഉണ്ടാക്കിയെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പാർലമെൻ്ററി പാർട്ടി യോഗത്തിന് എത്തിയ ബിന്ദു കൃഷ്ണയെ ബലം പ്രയോഗിച്ച് ആലിംഗനം ചെയ്യാൻ ശ്രമിച്ചത് വിവാദമായതിനെ തുടർന്നാണ് ക്ഷമ ചോദിക്കുന്നത്.



