Thursday, May 21, 2026
Homeകേരളം13 പാവം നമ്പർ: യുഡിഎഫ് മന്ത്രിമാർ എല്ലാവരും ആദ്യഘട്ടത്തിൽ തള്ളിക്കളഞ്ഞ 13-ാം നമ്പർ കാർ തദ്ദേശ...

13 പാവം നമ്പർ: യുഡിഎഫ് മന്ത്രിമാർ എല്ലാവരും ആദ്യഘട്ടത്തിൽ തള്ളിക്കളഞ്ഞ 13-ാം നമ്പർ കാർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി ചോദിച്ചു വാങ്ങി

യുഡിഎഫ് മന്ത്രിമാർ എല്ലാവരും ആദ്യഘട്ടത്തിൽ തള്ളിക്കളഞ്ഞ 13-ാം നമ്പർ കാർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ചോദിച്ചു വാങ്ങി. 13 പാവം നമ്പറെന്ന് കെ എം ഷാജി വ്യക്തമാക്കി. 13 അശുഭ നമ്പരെന്ന് തോന്നുന്നില്ല. തനിക്ക് അന്ധവിശ്വാസമില്ല.ഏത് നമ്പരായാലും താൻ ഹാപ്പി. 9 താൽക്കാലിക നമ്പരായിരുന്നു. 13ലെ അന്ധവിശ്വാസം വീണ്ടും മന്ത്രിയാകണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സത്യപ്രതിജ്ഞ സമയത്ത് ഷാജിക്ക് അനുവദിച്ചിരുന്നത് നമ്പർ 9 ആയിരുന്നു. എന്നാൽ നമ്പർ 9 ആവശ്യപ്പെട്ട ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അത് കൈമാറി കെ.എം. ഷാജി 13-ാം നമ്പർ വണ്ടി സ്വീകരിക്കുകയായിരുന്നു. ഇതോടെ ഈ നമ്പർ ഉപയോഗിക്കുന്ന ആദ്യത്തെ യു.ഡി.എഫ്. മന്ത്രിയായി ഷാജി. മന്ത്രി ഷാജിയോട് നമ്പർ 9 എടുക്കരുതെന്ന് ഒരു അനുയായി പറയുന്ന ദൃശ്യങ്ങൾ വൈറൽ ആയിരുന്നു. രമേശ് ചെന്നിത്തല നമ്പർ 21 നു പകരം 9 വേണം എന്ന് ആവശ്യപ്പെട്ടിരുന്നു.

പിന്നാലെയാണ് കെ.എം. ഷാജി 13 നമ്പർ ചോദിച്ചു വാങ്ങിയത്. മന്ത്രിമാരിൽ വി.എസ്. സർക്കാരിന്റെ കാലത്ത് എം.എ. ബേബിയാണ് 13-ാം നമ്പർ ഉപയോഗിച്ചു തുടങ്ങിയത്. 2011 ഉമ്മൻ ചാണ്ടി സർക്കാർ കാലത്ത് വീണ്ടും ഈ നമ്പർ അനാഥമായി. പിന്നീട് ആദ്യ പിണറായി സർക്കാരിന്‍റെ കാലത്ത് ധനമന്ത്രി തോമസ് ഐസക്കും രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് കൃഷി മന്ത്രി പി. പ്രസാദുമാണ് 13-ാം നമ്പർ ഉപയോഗിച്ചിരുന്നത്. എന്നാൽ ഈ സർക്കാരിൽ ആരും ഈ നമ്പർ സ്വീകരിക്കാൻ തയാറായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com