Tuesday, May 19, 2026
Homeഇന്ത്യഗാർഹിക എൽ പി ജി യുടെ വിലയും 60 രൂപ വരെ വർധിക്കുമെന്ന് റിപ്പോർട്ട്.

ഗാർഹിക എൽ പി ജി യുടെ വിലയും 60 രൂപ വരെ വർധിക്കുമെന്ന് റിപ്പോർട്ട്.

ദില്ലി :പെട്രോൾ, ഡീസൽ, സി എൻ ജി വിലവർധനവിന് പിന്നാലെ ഗാർഹിക എൽ പി ജിയുടെയും വില വർധിക്കുമോ എന്ന് ആശങ്കയിൽ രാജ്യം. ഗാർഹിക എൽ പി ജിക്ക് 60 രൂപ വരെ വർധിക്കും എന്നാണ് റിപ്പോർട്ട്. ഗാർഹിക എൽ പി ജി വില കൂടി വർധിക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കും. നിലവിലെ ഇന്ധന വില വർദ്ധനവിനെതിരെ പ്രതിപക്ഷം പാർട്ടികളുടെ വിമർശനം ശക്തമാണ്.

അതേസമയം, ഹോർമുസ് കടലിടുക്ക് കടന്ന ഒരു എൽ പി ജി ടാങ്കർ കൂടി ഉടൻ ഇന്ത്യയിൽ എത്തും. വിയറ്റ്നാം പതാകയേന്തിയ എൻ വി സൺഷൈൻ എൽ പി ജി കപ്പൽ ഇന്ന് മംഗളൂരു തീരത്ത് എത്തും എന്നാണ് റിപ്പോർട്ട്‌. 46,427 ടൺ എൽ പി ജിയാണ് കപ്പലിൽ ഉള്ളത്.

നേരത്തെ, തെരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്തെ വാണിജ്യ സിലിണ്ടറുകളുടെ വില കേന്ദ്രം കുത്തനെ ഉയർത്തിയിരുന്നു. 19 കിലോ ഗ്രാം വാണിജ്യ സിലിണ്ടറിന് തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടർ വില 3000 രൂപയും കടന്നിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില മൂന്ന് രൂപ കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് വർധിപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com