Wednesday, June 17, 2026
Homeഇന്ത്യകുടുംബ പ്രശ്നം: ഡിവോഴ്സ് ലഭിക്കുന്നത് വരെ ഇനി സിനിമ ചെയ്യില്ല; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചും കരഞ്ഞും...

കുടുംബ പ്രശ്നം: ഡിവോഴ്സ് ലഭിക്കുന്നത് വരെ ഇനി സിനിമ ചെയ്യില്ല; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിത്തെറിച്ചും കരഞ്ഞും രവി മോഹൻ

ചെന്നൈ: സിനിമാലോകത്തെയും ആരാധകരെയും ഒരേപോലെ ഞെട്ടിച്ചുകൊണ്ട് നടൻ രവി മോഹന്റെ (ജയം രവി) വൈകാരിക പ്രതികരണം. ഭാര്യ ആർതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാകുന്നത് വരെ തന്റെ സിനിമകളൊന്നും ഇനി റിലീസ് ചെയ്യില്ലെന്ന് താരം പറഞ്ഞു. മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും മാനസികമായി താൻ തകർന്നുപോയെന്നും വ്യക്തമാക്കിയ താരം, ഒരു ദിവസം താൻ ഈ ലോകത്തോട് തന്നെ വിടപറഞ്ഞേക്കുമെന്ന അതീവ ഗുരുതരമായ സൂചനയും നൽകി. ചെന്നൈയിൽ നടത്തിയ അടിയന്തിര പ്രസ് മീറ്റിലായിരുന്നു താരത്തിന്റെ ഈ വൈകാരിക രംഗങ്ങൾ

ഗായിക കെനീഷയുമായുള്ള രവി മോഹന്റെ ബന്ധം മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ. വാർത്താസമ്മേളനത്തിൽ അതീവ ദുഃഖിതനായി കാണപ്പെട്ട രവി മോഹൻ തന്റെ വ്യക്തിജീവിതത്തിലെ കടുത്ത പ്രതിസന്ധികൾ തുറന്നുപറഞ്ഞു.
“എന്നെ നിരന്തരം ശല്യം ചെയ്യുന്നതും കളിയാക്കുന്നതും ദയവായി നിർത്തണം. വിവാഹമോചന നടപടികൾ പൂർത്തിയാവും വരെ എന്റെ സിനിമകൾ റിലീസ് ആകില്ല. ഇനി ഞാൻ സിനിമയിൽ ജോലി ചെയ്യില്ല. ആദ്യം എന്റെ വ്യക്തിജീവിതം ശരിയാക്കണം, എന്റെ നഷ്ടപ്പെട്ട പേര് തിരികെ നേടണം. അതിന് ശേഷമേ അഭിനയത്തിലേക്ക് മടങ്ങിവരൂ

എന്റെ സ്വന്തം മക്കളെ കാണാൻ പോലും എന്നെ സമ്മതിക്കുന്നില്ല. അവരുടെ സ്കൂളുകളിലേക്ക് ബോഡിഗാർഡുമാരെ അയച്ചിരിക്കുകയാണ്. കുട്ടികളുമായുള്ള ഫോൺ ബന്ധം പോലും വിച്ഛേദിച്ചു. മാനസികമായ ഈ പീഡനം കാരണം ഞാൻ എന്നെത്തന്നെ ഉപദ്രവിക്കാൻ വരെ തുടങ്ങി. എന്റെ കൈകളിലേക്ക് സൂം ചെയ്ത് നോക്കൂ. ഒരു ദിവസം ഞാൻ ഈ ലോകം വിടും. പക്ഷേ അതിന് മുൻപ് എന്റെ സമാധാനം കളഞ്ഞവരുടെ സമാധാനം ഞാൻ അവസാനിപ്പിക്കും. ഞാൻ എന്റെ ഓഫീസിൽ മാത്രമേ ഉണ്ടാവൂ, സംസാരിക്കാൻ താല്പര്യമുള്ളവർക്ക് നേരിട്ട് വരാം.”- രവി മോഹൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കെനീഷയെ അവർ സൈബർ ആക്രമണം നടത്തി നാട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്ന് രവി മോഹൻ ആരോപിച്ചു. അവൾ എവിടെയാണെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കട്ടെ എന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രവി മോഹന്റെ പ്രസ് മീറ്റിന് തൊട്ടുമുൻപ് കെനീഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പും വലിയ ശ്രദ്ധ നേടിയിരുന്നു. രവി മോഹനുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്ന സൂചനയാണ് കെനീഷ നൽകിയത്. കഴിഞ്ഞ ദിവസം ചെറുപ്പകാലത്ത് താൻ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് കെനീഷ ഒരു വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രവി മോഹനെ സ്വതന്ത്രനാക്കുന്നുവെന്ന കുറിപ്പ് വന്നത്.

“ചില ഇടങ്ങൾ ബഹളങ്ങളും ഈഗോയും വിധികല്പിക്കലുകളും കെട്ടുകഥകളും കയ്യടക്കിയിരിക്കുന്നു. അവിടെ നന്മയ്ക്ക് സ്ഥാനമില്ല. സമാധാനത്തോടെ, സ്‌നേഹത്തോടെ, പൂർണ്ണ നിസ്സംഗതയോടെ ഞാൻ ആ വ്യക്തിയെ സ്വതന്ത്രനാക്കുന്നു,” എന്നായിരുന്നു കെനീഷ കുറിച്ചത്. ഈ കുറിപ്പ് വന്ന് മണിക്കൂറുകൾക്കകമാണ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് രവി മോഹൻ വാർത്താ സമ്മേളനം നടത്തിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com