Thursday, May 21, 2026
Homeഅമേരിക്കനോര്‍ത്ത് അമേരിക്കന്‍ മലയാളി കുട്ടികള്‍ക്കായി 'വിദ്യാജ്യോതി' ഫോമാ 2026-2028 സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുമെന്ന് 'ടീം പ്രോമിസ്'

നോര്‍ത്ത് അമേരിക്കന്‍ മലയാളി കുട്ടികള്‍ക്കായി ‘വിദ്യാജ്യോതി’ ഫോമാ 2026-2028 സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുമെന്ന് ‘ടീം പ്രോമിസ്’

ഫ്‌ളോറിഡ: നോര്‍ത്ത് അമേരിക്കന്‍ മലയാളി സമൂഹത്തിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് കരുത്തേകുക എന്നത് ഫോമയുടെ ഏറ്റവും വലിയ ഉത്തരവാദിത്തമാണ്. ‘വിദ്യാധനം സര്‍വധനാല്‍ പ്രധാനം’ എന്ന പഴഞ്ചൊല്ലിന്റെ ഊര്‍ജം ഉള്‍ക്കൊണ്ട് ഇവിടുത്തെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി ‘വിദ്യാജ്യോതി’ ഫോമാ 2026-2028 എന്ന പേരില്‍ ദീര്‍ഘവീക്ഷണത്തോടെ സുതാര്യമായ ഒരു സ്‌കോളര്‍ഷിപ്പ് ഫണ്ട് രൂപീകരിക്കുന്ന കാര്യം ടീം പ്രോമിസ്’ ഉറപ്പുനല്‍കുന്നുവെന്ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഫോമാ സ്ഥാപക നേതാവുമായ മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ) വ്യക്തമാക്കി.

”വിദ്യാജ്യോതി ഫോമയുടെ കൂട്ടായ്മയുടെ ശക്തിയാണ്. അംഗസംഘടനകളുമായി ചേര്‍ന്നുള്ള ഒരു മാച്ചിംഗ് ഫണ്ട് മാതൃകയിലാണ് ഈ പദ്ധതി പ്രവര്‍ത്തിക്കുക. ഫോമായുടെ അംഗസംഘടനകള്‍ സംഭരിക്കുന്ന പണത്തിന് ആനുപാതികമായി ഫോമാ ദേശീയ തലത്തില്‍ നിന്ന് തുല്യമായ തുക ചേര്‍ക്കും. ആര്‍.വി.പിമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, സമൂഹത്തിലെ ഉദാരമതികളായ വ്യക്തിത്വങ്ങള്‍ തുടങ്ങി എല്ലാവരും ചേര്‍ന്ന് ‘വിദ്യാജ്യോതി’ ശക്തിപ്പെടുത്തും. നിങ്ങള്‍ ഒരു ഡോളര്‍ നല്‍കുമ്പോള്‍, അത് രണ്ട് ഡോളറിന്റെ ശക്തിയായി നമ്മുടെ കുട്ടികളിലേക്ക് എത്തും…” മാത്യു വര്‍ഗീസ് പറഞ്ഞു.

അക്കാദമിക് മികവ് സ്‌കോളര്‍ഷിപ്പിനുള്ള യോഗ്യതാ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായിരിക്കും. മറ്റ് മാനദണ്ഡങ്ങള്‍ ഇതുസംബന്ധിച്ച് രൂപീകരിക്കുന്ന കമ്മിറ്റിയായിരിക്കും നിശ്ചയിക്കുക. ഓരോ ഡോളറിന്റെയും വിനിയോഗം സൃഷ്ടിപരമായിരിക്കണമെന്നാണ് ‘ടീം പ്രോമിസി’ന്റെ കാഴ്ചപ്പാട്. വിദ്യാജ്യോതി ഫണ്ടിലെത്തുന്ന പണം കൃത്യമായി രേഖപ്പെടുത്തിയിരിക്കും. ടീം പ്രോമീസ് ഫോമായുടെ ഭരണ സമിതിയിലെത്തിയാല്‍ ആദ്യം രൂപീകരിക്കപ്പെടുന്ന കമ്മിറ്റി കളിലൊന്ന് വിദ്യാജ്യോതി സ്‌കോളര്‍ഷിപ്പ് സംബന്ധിച്ചായിരിക്കും. അതിലൂടെ പ്രസ്തുത പദ്ധതി ടീം പ്രോമീസിന്റെ കാലാവധി തീരുന്നതുവരെ തടസ്സമില്ലാതെ മുന്നോട്ട് പോകും.

‘വിദ്യാജ്യോതി’ ഫോമായുടെ ഒരു സ്ഥിരം പദ്ധതിയാക്കി മാറ്റുകയും ചെയ്യാം.പദ്ധതിയുടെ വിശദവിവരങ്ങള്‍ ടീം പ്രോമീസ് അധികാരത്തിലെത്തുന്ന പക്ഷം പുറപ്പെടുവിക്കുന്നതാണ്. ഫോമാ നാഷണല്‍ കമ്മിറ്റിയും അംഗസംഘടനകളും തമ്മില്‍ നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്ന ഒരു പദ്ധതിയാണിത്. ഹൈസ്‌കൂള്‍ പൂര്‍ത്തിയാക്കി പുതിയ തലത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍, മെന്ററിംഗ്, സ്‌കില്‍ ഗൈഡന്‍സ്, കരിയര്‍ ഗൈഡന്‍സ്, നേതൃത്വ വികസന വര്‍ക്ക്‌ഷോപ്പുകകള്‍ എന്നിവ ഉള്‍പ്പെടുത്തി ഒരു ദീര്‍ഘകാല വിദ്യാഭ്യാസ പ്രോജക്ടായി ഈ സംരംഭത്തെ വളര്‍ത്തിയെടുക്കാനും ആലോചനയുണ്ട്.

നമ്മുടെ മക്കളെ മികച്ച വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിച്ച് അവരുടെ ഭാവിക്ക് വെളിച്ചമേകുന്ന പാത ഒരുക്കുക എന്നതാണ് വിദ്യാജ്യോതിയുടെ ദൗത്യമെന്നും അത് ഫോമായുടെ വളര്‍ച്ചയുടെ പാതയില്‍ ഒരു സുപ്രദാന നാഴികക്കല്ലാവുമെന്നും ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്ക് മാത്യു വര്‍ഗീസ് നയിക്കുന്ന ടീം പ്രോമീസിന്റെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന അനു സ്‌കറിയ (ജനറല്‍ സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറര്‍), ജോണ്‍സണ്‍ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജന്‍ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോണ്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com