Tuesday, May 19, 2026
Homeകേരളംകണ്ണൂരിൽ വിവാഹ ദിവസം വരൻ തൂങ്ങിമരിച്ച നിലയിൽ.

കണ്ണൂരിൽ വിവാഹ ദിവസം വരൻ തൂങ്ങിമരിച്ച നിലയിൽ.

കണ്ണൂർ: വിവാഹ ദിവസം വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജമ്മു കശ്മീരിൽ എസ്എസ്ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥൻ മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാൽ കൊല്ലൻ ചിറ റോഡിൽ നാരായണീയത്തിൽ ഷബിൻ (28) ആണ് മരിച്ചത്.

ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് സംഭവം. ഇന്നലെ രാത്രി വീട്ടിൽ വിവാഹവുമായി ബന്ധപ്പെട്ട് വിരുന്നൊരുക്കിയിരുന്നു. അർധരാത്രിയോടെ വിരുന്ന് സൽക്കാരം കഴിഞ്ഞ് എല്ലാവരും തിരികെ പോയി.

ഈ സമയം ഷബിന് ഫോൺ വന്നു. നവ വധുവാണ് വിളിച്ചതെന്ന് ഷബിന്റെ ബന്ധുക്കൾ പറയുന്നു. ഫോണിൽ സംസാരിച്ചുകൊണ്ട് മുറിയിലേക്ക് പോവുകയായിരുന്നു. തുടർന്ന് മുറിയിൽ കയറി വാതിലടച്ചു. ഇന്ന് രാവിലെ 4.45ന് മക്രേരി അമ്പലത്തിൽ ഫോട്ടോ ഷൂട്ടിനു പോകാൻ വീട്ടുകാർ വിളിക്കാനായി എത്തിയപ്പോഴാണ് മുറിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭരതന്റെയും (പെരുതേരി) ഷീബയുടെയും (കൊല്ലൻചിറ അങ്കണവാടി വർക്കർ) മകനാണ്. സഹോദരി: അഭിഷ (നഴ്‌സ്, ശ്രീ ചന്ദ് ആശുപത്രി, കണ്ണൂർ).

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)”

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com