Monday, May 18, 2026
Homeകേരളംസംസ്ഥാനത്തു കനത്ത മഴയിൽ ഒരാൾ മിന്നലേറ്റു മരിച്ചു, 4 പേർക്ക് പരിക്ക്

സംസ്ഥാനത്തു കനത്ത മഴയിൽ ഒരാൾ മിന്നലേറ്റു മരിച്ചു, 4 പേർക്ക് പരിക്ക്

കോഴിക്കോട്:  കനത്ത മഴയ്ക്കൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ ഒരാൾ മരിച്ചു. നാല് പേർക്ക് മിന്നലേറ്റ് പരിക്കേറ്റു. മുക്കം കൂമ്പാറ മുണ്ടുമല സ്വദേശി ഇളംപുള്ളിയിൽ ജെയ്‌സൺ ആണ് മരിച്ചത്. മുണ്ടുമലയിലുള്ള കോഴിഫാമിൽ വെച്ചാണ് ജെയ്‌സണ് മിന്നലേറ്റത്. ഉടൻ തന്നെ മണാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൂമ്പാറയിൽ തന്നെയുള്ള മറ്റൊരാൾക്കും ഇടിമിന്നലിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു പുറമെ താമരശേരിയിലും മൂന്ന് പേർക്ക് മിന്നലേറ്റിട്ടുണ്ട്. ഇവർ പരിക്കുകളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ജില്ലയിൽ വരും മണിക്കൂറുകളിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com