തിരുവനന്തപുരം: പുതിയ സർക്കാർ അധികാരത്തിലേറി നല്ല കാര്യങ്ങൾ വരുമ്പോൾ പ്രോത്സാഹിപ്പിക്കണമെന്ന് മാധ്യമങ്ങളോട് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. തെറ്റായ കാര്യങ്ങൾ വരുമ്പോൾ വിമർശിച്ചോളൂ. അത് വേണം. ആ അഭിപ്രായക്കാരനാണ് താനെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ഞാൻ നെഹ്‌റുവിയൻ’ സോഷ്യലിസ്റ്റ് ആണ്. കാർട്ടൂണിസ്റ്റ് ശങ്കർ,തന്നെ വിമർശിച്ച് കാർട്ടൂൺ വരയ്ക്കാത്തതിന് കാർട്ടൂണിസ്റ്റ് ശങ്കറിനോട് പരിഭവം പറഞ്ഞയാളാണ് നെഹ്‌റു. അത് ഇഷ്ടപ്പെടുന്നയാളാണ് ഞാൻ’- വി ഡി സതീശൻ പറഞ്ഞു.
കോൺഗ്രസിൽ ഗ്രൂപ്പില്ല. എല്ലാ നേതാക്കളും ഒരുമിച്ചാണ് പത്തുപേരെ തീരുമാനിച്ചത്. ഒന്നു രണ്ടുപേരെ തീരുമാനിക്കുന്നത് മാത്രമാണ് സാമുദായിക സമവാക്യങ്ങൾ



