Sunday, May 17, 2026
Homeഅമേരിക്കസീറോ മലബാർ കത്തോലിക്കാ സഭയ്ക്ക് ഇത് അനുഗ്രഹ നിമിഷം, ന്യൂജേഴ്സി പാറ്റേഴ്സൺ സെന്റ് ജോർജ് ഇടവകയിൽ...

സീറോ മലബാർ കത്തോലിക്കാ സഭയ്ക്ക് ഇത് അനുഗ്രഹ നിമിഷം, ന്യൂജേഴ്സി പാറ്റേഴ്സൺ സെന്റ് ജോർജ് ഇടവകയിൽ നിന്ന് രണ്ട് ഡീക്കന്മാർ പൗരോഹിത്യത്തിലേക്ക്

ജോസഫ് ഇടിക്കുള.

ന്യൂ ജേഴ്‌സി: മലയാളി സമൂഹത്തിനും സീറോ മലബാർ സഭയ്ക്കും അനുഗ്രഹത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമായി, ചിക്കാഗോ സെയിന്റ് തോമസ് സിറോ മലബാർ രൂപതയുടെ കീഴിലുള്ള പ്രഥമ ഇടവകകളിലൊന്നായ ന്യൂജേഴ്സി പാറ്റേഴ്സൺ സെന്റ് ജോർജ് ദേവാലയത്തിൽ ചരിത്ര സംഭവം ഒരുങ്ങുന്നു. ഒരേ ഇടവകയിൽ വളർന്ന രണ്ട് മലയാളി യുവാക്കൾ ഒരേ സമയം പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെടുന്നു എന്ന അപൂർവ്വ നേട്ടത്തിനാണ് വിശ്വാസിസമൂഹം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഡീക്കൻ സാം കുട്ടപ്പശ്ശേരിയും ഡീക്കൻ മൈക്കിൾ ജെയിംസുമാണ് വിശുദ്ധ പൗരോഹിത്യം സ്വീകരിക്കുന്നത്.

ചിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് ചടങ്ങിന് മുഖ്യകാർമ്മികത്വം വഹിക്കും. മാർ ജോയ് ആലപ്പാട്ടിനും ഇതൊരു നിയോഗമാണ്, ഇടവകയുടെ പ്രാരംഭ ഘട്ടത്തിൽ ന്യൂ ജേഴ്‌സിയിൽ ഗാർഫീൽഡ് ഇടവകയിൽ പത്തു വർഷത്തോളം സേവനമനുഷ്ഠിച്ച മാർ ജോയ് ആലപ്പാട്ട്, അന്ന് തന്റെ കീഴിൽ വിശ്വാസ പരിശീലനം നേടിയ രണ്ട് ബാലന്മാർ വൈദികരായി അഭിഷേകം ചെയ്യപ്പെടുന്നു എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്. പാറ്റേഴ്‌സണിലെ ഗെറ്റി അവന്യൂവിലുള്ള സെന്റ് ജോർജ് ദേവാലയത്തിൽ ജൂൺ 13 ശനിയാഴ്ച രാവിലെ പത്തിനാണ് തിരുക്കർമ്മങ്ങൾ ആരംഭിക്കുക.

അമേരിക്കയിൽ ജനിച്ചു വളർന്ന മലയാളി യൂവാക്കൾ മുൻപും പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെട്ടിട്ടുണ്ടെങ്കിലും ഒരേ ഇടവകയിൽ നിന്നുള്ള രണ്ട് മലയാളി കുടുംബങ്ങളിൽ നിന്നുള്ള യുവാക്കൾ ഒരുമിച്ച് വൈദികരാകുന്നത് ഇതാദ്യമാണ് സഭയുടെ ചരിത്രത്തിലെ അനുഗ്രഹം നിറഞ്ഞ നിമിഷവും.

ഡീക്കൻ സാം കുട്ടപ്പശേരി ന്യൂ ജേഴ്‌സി റഡ്‌ഗേഴ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം ഇല്ലിനോയിസിലും റോമിലുമായി വൈദിക പഠനം പൂർത്തിയാക്കി, കേരളത്തിൽ തൃശൂർ മാള വലിയപറമ്പ് കുരുവിലശ്ശേരി ഇടവക അംഗങ്ങളായ റോബി – സിസി ദമ്പതികളുടെ മകനാണ് ഡീക്കൻ സാം കുട്ടപ്പശേരി, സഹോദരി രേഷ്മ അലക്സ്.

ഡീക്കൻ മൈക്കിൾ ജെയിംസ് ന്യൂ ജേഴ്‌സി കാൾഡ്‌വെൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോളജി ബിരുദത്തിന് ശേഷമാണ് ഇല്ലിനോയ്‌സ് മൻഡലൈൻ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയത്. കേരളത്തിൽ കോട്ടയം പാറമ്പുഴ ഹോളി ഫാമിലി ഇടവക അംഗങ്ങളായ ജെയിംസ് – ഷേർളി ദമ്പതികളുടെ മകനാണ് ഡീക്കൻ മൈക്കിൾ ജെയിംസ്, സഹോദരി ബെറ്റ്സി ജെയിംസ്.

ചിക്കാഗോ സെയിന്റ് തോമസ് സിറോ മലബാർ രൂപതയുടെ കീഴിലുള്ള വിവിധ ഇടവകളിൽ നിന്നും വൈദികരും സിസ്റേഴ്സും ഡീക്കന്മാരും കൂടാതെ മുൻകൂട്ടി രജിസ്റ്റർ ചെയ്ത ആയിരക്കണക്കിന് വിശ്വാസികളും ബന്ധുമിത്രാദികളുമായുള്ള ജനങ്ങളാണ് ഈ തിരുക്കർമ്മങ്ങളിൽ സംബന്ധിക്കുവാൻ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നത്, എല്ലാവർക്കുമായി ഇടവക വിപുലമായ ഒരുക്കങ്ങളാണ് ഏർപ്പെടുത്തുന്നത്,

ജൂൺ 13 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് അനുമോദന സമ്മേളനവും തുടർന്ന് അതിഥികൾക്കായി ഉച്ചഭക്ഷണവും ഉണ്ടായിരിക്കും.

ജൂൺ 14 ഞായറാഴ്ച രാവിലെ 9:30 ന് ഡീക്കൻ സാം കുട്ടപ്പശേരിയും 11:30-ന് ഡീക്കൻ മൈക്കിൾ ജെയിംസും തങ്ങളുടെ പ്രഥമ ദിവ്യബലി അർപ്പിക്കും. ഇടവക വികാരി ഫാ. സിമ്മി തോമസിന്റെയും കൈക്കാരന്മാരായ ലിന്റോ മാത്യു, വിൻസെന്റ് തോട്ടുമാരി, ചാൾസ് ചാക്കോ, കൂടാതെ ഇടവക കമ്മറ്റി അംഗങ്ങൾ, ഡെലിക്സ് ടി അലക്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അനേകം വാളന്റിയേഴ്‌സ് അടങ്ങുന്ന വിവിധ കമ്മറ്റികളുടെ സഹായത്തോടെ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ചടങ്ങിൽ പങ്കെടുക്കുന്നവാൻ ആഗ്രഹിക്കുന്നവർ മെയ് 15-നകം വിവരങ്ങൾ വെബ്‌സൈറ്റ് (www.sgsmccpaterson.com) വഴി അറിയിക്കണമെന്ന് ട്രസ്റ്റിമാർ അറിയിച്ചു.

വാർത്ത: ജോസഫ് ഇടിക്കുള.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com