അടുത്ത ലക്ഷ്യം
ഉത്തർപ്രദേശിലെന്ന് പ്രഖ്യാപിച്ച്
ബി.ജെ.പി നേതാവ് സുവേന്ദുഅധികാരി. സമാജ് വാദ് പാർട്ടി
അഖിലേഷ് യാദവ് ആണ് തങ്ങളുടെ
അടുത്ത ലക്ഷ്യമെന്നാണ്
അധികാരിയുടെ പ്രഖ്യാപനം. ശ്ചിമ
ബംഗാളിലെ ഭവാനിപൂരിലും
നന്ദിഗ്രാമിലും നേടിയ
വിജയങ്ങൾക്ക്
പിന്നാലെയായിരുന്നു
സുവേന്ദു
അധികാരി ഇക്കാര്യം പ്രഖ്യാപിച്ചത്.
ഭവാനിപൂരിൽ 15,105
വോട്ടുകൾക്കാണ് സുവേന്ദുഅധികാരി മുഖ്യമന്ത്രി മമത
ബാനർജിയെ
പരാജയപ്പെടുത്തിയത്. പാർട്ടിയുടെ
അടുത്ത ശ്രദ്ധ 2027 ലെ ഉത്തർപ്രദേശ് നിയമസഭാ
തിരഞ്ഞെടുപ്പിലാണെന്ന് അധികാരി
വ്യക്തമാക്കി.
മമത ബാനർജി, തേജസ്വി യാദവ്, രാഹുൽ ഗാന്ധി അവസാനിച്ചു.
അടുത്തത് അഖിലേഷ് യാദവ് ആണ്,’ അധികാരി പറഞ്ഞു. അടുത്ത വർഷം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ അഖിലേഷ് ബി.ജെ.പിക്ക് പ്രധാന വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.



