തൃണമൂൽ കോൺഗ്രസിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ഹുമയൂൺ കബീറിൻ്റെ ആം ജനതാ ഉന്നായൻ പാർട്ടി വിജയിച്ചത് രണ്ടു സീറ്റുകളിൽ. രണ്ടിലും വിജയിച്ചത് ഹുമയൂൺ കബീർ തന്നെയായതിനാൽ ഒരു സീറ്റിൽ രാജിവയ്ക്കുകയും ഉപതെരഞ്ഞെടുപ്പ് നടത്തുകയും വേണ്ടിവരും.
182 സീറ്റിലാണ് പാർട്ടി മത്സരിച്ചത്.
മുർഷിദാബാദ് ജില്ലയിലെ റെജിനഗറിൽ ബി.ജെ.പിയുടെ ബബൻ ഘോഷിനെതിരേ 58,876 വോട്ടിന്റെ ഭൂരിപക്ഷത്തിനും നോവാഡയിൽ ബി.ജെ.പിയുടെ റാണാ മണ്ഡലിനെതിരേ 27,943 വോട്ടിന്റെ ഭൂരിപക്ഷത്തിനും ഹുമയൂൺ കബീർ വിജയിച്ചു.
തുടക്കത്തിൽ അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ് ലിമീനുമായി ഹുമയൂൺ കബീറിന്റെ പാർട്ടി സഖ്യമുണ്ടാക്കിയിരുന്നെങ്കിലും പിന്നീട് തെറ്റിപ്പിരിഞ്ഞു. 12 സീറ്റുകളിൽ മത്സരിച്ച ഉവൈസിയുടെ പാർട്ടിക്ക് ഒരു സീറ്റിലും വിജയിക്കാനായില്ല.



