Friday, May 15, 2026
Homeഅമേരിക്കഓർമ്മച്ചെപ്പിലൊളിപ്പിച്ച ഗതകാല സ്മരണകളും ചിന്തകളും (4) ✍ സതീഷ് കുമാർ താണിശ്ശേരി

ഓർമ്മച്ചെപ്പിലൊളിപ്പിച്ച ഗതകാല സ്മരണകളും ചിന്തകളും (4) ✍ സതീഷ് കുമാർ താണിശ്ശേരി

അനന്തവും, അജ്ഞാതവും അവർണനീയവുമായ ഈ ഭൂഗോളത്തിൽ
ഒരു മനുഷ്യൻ എന്നത്‌ അവനെ സംബന്ധച്ചിടത്തളം മാത്രമല്ലാതെ വലിയ പ്രാധാന്യമുള്ള സംഗതിയൊന്നും അല്ല.

നിന്റെ സങ്കടങ്ങൾ ,നിന്റെ തോൽവികൾ ,നിന്റെ നിരാശകൾ എന്നിവയൊന്നും നിന്നെയൊഴിച്ചുള്ള ലോകത്തെ വല്ലാതെ ബാധിക്കുകയൊന്നുമില്ല
നിന്റെ വിജയങ്ങളുടേയും അഹങ്കാരത്തിന്റേയും ഗതിയും സമാനമാണ്‌.

കാൾ മാക്സും ലെനിനും ശ്രീനാരായണ ഗുരുവും മരിച്ചു പോയ ലോകമാണ്‌
വൈക്കം മുഹമ്മദ്‌ ബഷീറും ,എസ്‌ കെ പൊറ്റെക്കാട്ടും ,ഓ വീ വിജയനും കോവിലനും,വീക്കേയെന്നും ഒടുവിൽ എം ടി വാസുദേവൻ നായരും മരിച്ചു പോയ കേരളമാണ്‌ അവരെ വായിച്ചവരും അനവധിയായവർ മരിച്ചു പോയിരിക്കുന്നു.

മഹാത്മാഗാന്ധിയും ,ഹിറ്റ്ലറും ബുദ്ധനും ജീവിച്ച്‌ മരിച്ചു പോയവരാണ്‌

അനാദിയായ കാലം മുതലുള്ള ലോകത്തേയും അനവധിയായ കാലമായി ഭൂമിയിൽ ഉരുവം കൊണ്ട്‌ ഇപ്പോഴും തുടരുന്ന മനുഷ്യ വംശത്തേയും കണക്കിലെടുത്താൽ ഇവരൊക്കെ ആരാണ്‌?

വലിയ ഒരു ജൈവ ഭൂപടത്തിൽ നേർമ്മയേറിയ ഒരു കുത്തു കൊണ്ട്‌ പോലും നമുക്ക്‌ അവരെ അടയാളപ്പെടുത്താൻ കഴിയുമോ..?

ലോകമറിയുന്ന പ്രമുഖരുടെ കാര്യമാണ്‌..
പിന്നെയല്ലേ മുകുന്ദപുരം താലൂക്ക്‌ ,മനവല്ലശേരിവില്ലേജ്‌ ,താണിശേരി കല്ലട കൃഷ്ണൻ മകൻ സതീഷ്‌ കുമാർ..
ലൊക്കേഷൻ സഹിതം വിലാസം കൊടുത്താൽ പോലും കണ്ടു പിടിക്കാൻ പ്രയാസപ്പെടേണ്ടി വരുന്ന മനുഷ്യർ..

എന്തിന്‌ ലോകത്തെ പറയണം
മൂന്ന് തലമുറയ്ക്കപ്പുറം സ്വന്തം കാരണവന്മാരുടെ പേരറിയുന്നവർ എത്രയുണ്ടാകും നമുക്കിടയിൽ..?

അത്രയേ ഉള്ളൂ അതിന്റെ കാര്യം..

ഞാൻ നിരാശനണ്‌ ,
എന്റെ ദുഖം കാണൂ..
നോക്കൂ എന്റെ വിജയം,തോറ്റ്‌ നിലം പറ്റിയ എന്റെ ശത്രുവിനെക്കാണൂ..
ഞാൻ സഹായിച്ച നിസ്സഹായൻ ഇതാ..
എന്നെച്ചതിച്ച ശത്രുവിന്റെ ഗതി..
ഇതാ ആഘോഷിക്കപ്പെട്ട എന്റെ പുസ്തകം..
എന്റെ ബിരുദങ്ങൾ ,എന്റെ സൗന്ദര്യം..
എന്റെ വിലകൂടിയ കാർ..

മണ്ണാങ്കട്ടയാണ്‌..

ലോകത്തിന്‌ എവിടെ സമയം..?
ആനന്ദ്‌ പറയുന്നത്‌ പോലെ തെരുവിലിരിക്കുന്ന ഒരു പിച്ചക്കാരൻ നിന്റെ ദാനശീലത്തെ പ്രത്യേകിച്ച്‌ ഓർത്തു വെക്കുന്നൊന്നുമില്ല
ദിവസാന്ത്യത്തിൽ തന്റെ വരുമാനത്തെ ആധാരമാക്കി അവൻ മനുഷ്യരുടെ പൊതുവായ ദാനശീലത്തെ വിലയിരുത്തുന്നു തരുന്ന തെണ്ടികളുമുണ്ട്‌, തരാത്ത തെണ്ടികളും എന്ന ലൈൻ..

ആകയാൽ മനുഷ്യരേ..
അനന്തമാം വിധം വിശാലമായൊരു ലോകത്ത്‌ ‘ഞാൻ’ എന്ന ഈ സംഗതി എത്ര നിസാരമാണ്‌ എന്ന തിരിച്ചറിവുണ്ടായൽ വളരെ നല്ലത്‌.

‘എനിക്ക്‌ മനസിനൊരു സന്തോഷമില്ലല്ലോ..’ എന്ന് നാം വിചാരപ്പെടുന്ന ആ അർദ്ധ നിമിഷത്തിൽആയിരക്കണക്കിന്‌ മനുഷ്യർ ലോകത്ത്‌ മരിച്ചു പോകുന്നുണ്ട്‌ എന്ന് മനസിലാക്കിയാൽ നന്ന്.

സതീഷ് കുമാർ താണിശ്ശേരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com