Saturday, May 16, 2026
Homeകേരളം'ഓപ്പറേഷൻ നുങ്കോർ': ദുൽഖർ സൽമാൻ്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

‘ഓപ്പറേഷൻ നുങ്കോർ’: ദുൽഖർ സൽമാൻ്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി : ദുൽഖർ സൽമാൻ്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു. ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമാണ് നീക്കം. കളമശ്ശേരിയിലെ സിഗ്നേച്ചർ കാർസിൽ സൂക്ഷിച്ചിരിക്കുന്ന നിസ്സാൻ പട്രോൾ കാറാണ് പിടിച്ചെടുത്തത്. ലക്കി ഭാസ്‌കർ സിനിമയിൽ ഉപയോഗിച്ച വാഹനമാണ് പിടിച്ചെടുത്തതെന്ന് വിവരം 

‘ഓപ്പറേഷൻ നുങ്കോർ’ അന്വേഷണത്തിൻ്റെ ഭാഗമായി ദുൽഖർ സൽമാൻ്റെ മൂന്ന് ആഡംബര വാഹനങ്ങളാണ് നേരത്തെ കസ്റ്റം പിടിച്ചെടുത്തത്. കള്ളക്കടത്തിൽ ഒരാളുടെ അറസ്റ്റും രേഖപ്പെടുത്തി. കോഴിക്കോട് എം എസ് റോഡ് വേ കാറിൻ്റെ പങ്കാളി സൈൻ മാർവേയാണ്.

ഭൂട്ടാനിൽ നിന്ന് വ്യാജരേഖകൾ ചമച്ച് ഇന്ത്യയിലേക്ക് കടത്തിയെന്നാരോപിച്ചാണ് ആഡംബര കാറുകൾ പിടിച്ചെടുത്തത്.ഇന്ത്യ-ഭൂട്ടാൻ അതിർത്തി വഴി വ്യാജ രേഖകളും എംബസികളുടെ പേരുകളും ഉപയോഗിച്ച് ആഡംബര കാറുകൾ നികുതി വെട്ടിച്ച് കടത്തിയെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ. എന്നാൽ, താൻ ഈ വാഹനങ്ങൾ മുൻ ഉടമയിൽ നിന്നും കൃത്യമായ ബാങ്ക് ഇടപാടുകളിലൂടെയും നിയമപരമായ രേഖകളോടെയുമാണ് വാങ്ങിയതെന്ന് ദുൽഖർ വ്യക്തമാക്കി. അന്താരാഷ്ട്ര റെഡ് ക്രോസ് സംഘടന ഡൽഹിയിലേക്ക് കൊണ്ടുവന്ന വാഹനമാണ് താൻ വാങ്ങിയ ഡിൻഡർ എന്നും കോടതിയിൽ ബോധിപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com