Wednesday, May 13, 2026
Homeകേരളംമാവേലിക്കര ചെട്ടികുളങ്ങരയില്‍ ബൈക്ക് അപകടത്തില്‍ കാല്‍നട യാത്രികനായ വയോധികനും ബൈക്ക് യാത്രികനായ യുവാവും മരിച്ചു.

മാവേലിക്കര ചെട്ടികുളങ്ങരയില്‍ ബൈക്ക് അപകടത്തില്‍ കാല്‍നട യാത്രികനായ വയോധികനും ബൈക്ക് യാത്രികനായ യുവാവും മരിച്ചു.

മാവേലിക്കര ചെട്ടികുളങ്ങരയില്‍ ബൈക്ക് അപകടത്തില്‍ കാല്‍നട യാത്രികനായ വയോധികനും ബൈക്ക് യാത്രികനായ യുവാവും മരിച്ചു.
ചെട്ടികുളങ്ങര ചെറുകരതെക്കതില്‍ ചെല്ലപ്പന്‍ നായര്‍(82), ഫെഡറല്‍ ബാങ്ക് ജീവനക്കാരനായ പത്തിയൂര്‍ മങ്ങാട്ടുശേരില്‍ കെ എസ് അനന്തന്‍(26) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 9.50 ഓടെ ചെട്ടികുളങ്ങര അഞ്ചുമുറിക്കടയ്ക്ക് കിഴക്ക് ഭാഗത്തായിരുന്നു അപകടം.

ചെല്ലപ്പന്‍ നായര്‍ വീടിനു സമീപത്തുള്ള കടയിലേക്ക് പോകുവാനായി റോഡ് മുറിച്ചു കടക്കുമ്പോള്‍ മാവേലിക്കരയിലെ ജോലി സ്ഥലത്തേക്ക് വരികയായിരുന്ന അനന്തന്‍ സഞ്ചരിച്ച ബൈക്ക് ഇയാളെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ മതിലില്‍ ഇടിച്ചുകയറി.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അനന്തന്‍ അപകട സ്ഥലത്ത് വച്ചും ചെല്ലപ്പന്‍ നായര്‍ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചുമാണ് മരണമടഞ്ഞത്.

ഫെഡറല്‍ ബാങ്ക് മാവേലിക്കര റീജിയണല്‍ ഓഫീസിലെ ജൂനിയര്‍ ഓഫീസറാണ് അനന്തന്‍.

സുരേഷ്- അഷ്ടമി ദമ്പതികളുടെ മകനാണ്. സഹോദരി: അക്ഷയ
ചെല്ലപ്പന്‍ നായരുടെ ഭാര്യ:രാജമ്മ, മകള്‍ ശ്രീലത മരുമകന്‍ പരേതനായ ഉണ്ണികൃഷ്ണന്‍. മൃതദേഹങ്ങള്‍ മാവേലിക്കര ജില്ല ആശുപത്രി മോര്‍ച്ചറിയില്‍. മാവേലിക്കര പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com