Thursday, May 14, 2026
Homeഇന്ത്യപൊതു വാഹനങ്ങളിലും ടാക്‌സികളിലും ലൊക്കേഷന്‍ ട്രാക്കിങ് നിര്‍ബന്ധമാക്കണം: സുപ്രീംകോടതി

പൊതു വാഹനങ്ങളിലും ടാക്‌സികളിലും ലൊക്കേഷന്‍ ട്രാക്കിങ് നിര്‍ബന്ധമാക്കണം: സുപ്രീംകോടതി

ഡൽഹി: പൊതു വാഹനങ്ങളിലും ടാക്‌സികളിലും ലൊക്കേഷന്‍ ട്രാക്കിങ് നിര്‍ബന്ധമാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ലൊക്കേഷന്‍ ട്രാക്കിങ് ഉപകരണം ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പുതിയ വാഹനങ്ങളിലും നിലവിലുള്ള വാഹനങ്ങളിലും ലൊക്കേഷന്‍ ട്രാക്കിങിനൊപ്പം പാനിക് ബട്ടണും സമയബന്ധിതമായി സ്ഥാപിക്കണമെന്നും കോടതി അറിയിച്ചു.

പുതിയ ക്രമീകരണങ്ങള്‍ വാഹന്‍ ആപ്ലിക്കേഷനിലും അപ്‌ഡേറ്റ് ചെയ്യണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഒരു ശതമാനം വാഹനങ്ങള്‍ക്ക് പോലും ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനം ഇല്ലെന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്നും സുപ്രീംകോടതി പറഞ്ഞു. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ ജെ ബി പാര്‍ഡിവാല, കെ വി വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നിർദേശങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com