മന്ത്രിസഭാ രൂപീകരണ ചർച്ചകൾക്കായി കെ സി വേണുഗോപാൽ കേരളത്തിലെത്തി. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ഉൾപ്പടെയുള്ള നേതാക്കൾ ചേർന്ന് കെ സി വേണുഗോപാലിനെ സ്വീകരിച്ചു. കെ സി എന്നൊരു പക്ഷമില്ല പുതിയ സർക്കാരിന് പൂർണ പിന്തുണയെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
രമേശ് ചെന്നത്തലുമായി സംസാരിച്ചെന്നും പ്രശ്നങ്ങൾ പാർട്ടി ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനങ്ങളെല്ലാം അംഗീകരിക്കുന്നവരാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളെല്ലാം. രമേശ് ചെന്നിത്തലയുമായി സംസാരിച്ചു. നിയുക്ത മുഖ്യമന്ത്രിയും അദ്ദേഹവുമായി സംസാരിച്ചു. ആ കാര്യങ്ങളൊക്കെ രമ്യമായി പരിഹരിക്കപ്പെടും – അദ്ദേഹം പറഞ്ഞു
പാർട്ടി ഒരു അന്തിമ തീരുമാനം എടുത്തുകഴിഞ്ഞാൽ ആ തീരുമാനം അംഗീകരിച്ച് മുന്നോട്ട് പോകുക എന്നുള്ളതാണ് ഓരോ പാർട്ടി പ്രവർത്തകൻ്റെയും ഉത്തരവാദിത്തമെന്നും അത് ശിരസ വഹിക്കുന്ന ഒരു പാർട്ടി പ്രവർത്തകനാണ് താനെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ എന്നായിരുന്നു മാധ്യമങ്ങളോടുള്ള കെ സിയുടെ ചോദ്യം. ഇവിടെ നല്ലൊരു ഗവൺമെൻ്റ് വന്നു. ജനങ്ങൾ നല്ല പ്രതീക്ഷയിലാണ്. ആ പ്രതീക്ഷകൾക്കനുസൃതമായി ഗവൻമെൻ്റിന് പോകാൻ അവസരം കൊടുക്കുക. മറ്റ് വിവാദങ്ങളിലേക്ക് തത്കാലം പോകാതിരിക്കുക. ഞാൻ ഇന്നും ഇന്നലെയുമൊക്കെയായിട്ട് കേട്ടുകൊണ്ടിരിക്കുകയാണ്
കെ സി പക്ഷം, ഇവിടെ അങ്ങനത്തെ പക്ഷമൊന്നും വേണ്ട. കോൺഗ്രസിൻ്റെ ഏറ്റവും കേപ്പബിൾ ആയിട്ടുള്ളഎമാരാണ് ജയിച്ചു വന്നിട്ടുള്ളത്. അതിൽ നിന്ന് അർഹതയും മാനദണ്ഡങ്ങളും നോക്കി നല്ല മന്ത്രിമാരുണ്ടാകും. അവർ കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് മുന്നോട്ട് പോകും. ആ പ്രതീക്ഷയാണ് ഇനി നമ്മള് വച്ചുപുലർത്തേണ്ടത്. ആ പ്രതീക്ഷക്കുള്ള പിന്തുണയാണ് കൊടുക്കേണ്ടത്. അതിന് ഞങ്ങളെല്ലാം പ്രതിജ്ഞാബദ്ധമാണ് – അദ്ദേഹം വ്യക്തമാക്കി.



