Friday, May 15, 2026
Homeകായികംത്രിരാഷ്ട്ര ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു: വൈഭവ് ടീമിൽ; തിലക് ക്യാപ്റ്റൻ

ത്രിരാഷ്ട്ര ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ എ ടീമിനെ പ്രഖ്യാപിച്ചു: വൈഭവ് ടീമിൽ; തിലക് ക്യാപ്റ്റൻ

മുംബൈ: ജൂൺ മാസം ശ്രീലങ്കയിൽ അരങ്ങേറുന്ന എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. തിലക് വർമ്മയെ ക്യാപ്റ്റനാക്കി 15 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ ടീമുകളാണ് വൈറ്റ് ബോൾ പരമ്പരയിൽ കളിക്കുന്നത്. ജൂൺ 9 മുതൽ 21 വരെ പരമ്പര.

രാജസ്ഥാന് റോയല് സ് ക്യാപ്റ്റന് റിയാന് പരാഗാണ് ടീമിൻ്റെ വൈസ് ക്യാപ്റ്റന്. ഐപിഎല്ലിൽ തിളങ്ങുന്ന വണ്ടർപഞ്ചാനാനായി മിന്നലടികളിൽ ആദ്യമായ യുവതാരം പ്രിയാംശ് ആര്യയും ടീമിലുണ്ട്. പഞ്ചാബ് കിങ്‌സിനായി മിന്നൽ തുടക്കമിടുന്ന പ്രഭ്‌സിമ്രാൻ സിങ്ങും ടീമിലുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റാറാണ് പ്രഭ്സിമ്രാൻ ടീമിലെത്തിയത്. ഒപ്പം കുമാർ കുശാഗ്രയാണ് രണ്ടാം വിക്കറ്റ് കീപ്പർ.

സിഎസ്‌കെയ്‌ക്കായി ഐപിഎല്ലിൽ മികച്ച ബൗളിംഗ് പ്രകടനം നടത്തുന്ന അൻഷുൽ കാംബോജ് ആണ് പ്രധാന പേസറായി ഇടം കണ്ടത്. ആയുഷ് ബദോനി, നിഷാന്ത് സിന്ധു, ഹർഷ് ദുബെ, വിപ്രജ് നിഗം ​​എന്നിവരും ടീമിലുണ്ട്.

ഇന്ത്യൻ ടീം: തിലക് വർമ്മ (ക്യാപ്റ്റൻ), പ്രിയാംശ് ആര്യ, വൈഭവ് സൂര്യവംശി, റിയാൻസ് പരാഗ്, ആയുഷ് ബദോനി, നിഷാന്ത് സിന്ധു, ഹർഷ് ദുബെ, സൂര്യാംശ് ഷെഡ്ജെ, പ്രഭ്സിമ്രാൻ സിങ്, കുമാർ കുശാഗ്ര, വിപ്രജ് നിഗം, യഷ് ഠാക്കൂർ, യുദ്ധവീർ സിങ്, അൻഷുൽ കാംബോജ്, അർഷാദ് ഖാൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com