Saturday, July 18, 2026
Homeകായികംഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കുന്നു

ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കുന്നു

ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കുന്നു. പരിശീലകൻ ഗൗതം ഗംഭീറിൻ്റെ പിന്തുണ സഞ്ജുവിനുണ്ടെന്നാണ് സൂചന. ശ്രേയസ് അയ്യരെ ക്യാപ്റ്റനായി പരിഗണിച്ചിരുന്നെങ്കിലും താരം ടീമിൽ സ്ഥിരമാവട്ടെ എന്നതാണ് മാനേജ്മെൻ്റിൻ്റെ നിലപാട്. അടുത്ത മാസം അയർലൻഡിനെതിരെ നടക്കുന്ന ടി20 പരമ്പരയിൽ സഞ്ജു ഇന്ത്യൻ ടീമിനെ നയിച്ചേക്കുമെന്നാണ് വിവരം.

രണ്ട് മാസം മുൻപ് ടീമിൽ സ്ഥാനമുറപ്പില്ലാതിരുന്ന ഒരു താരം ദേശീയ ടീം നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ഏറ്റവും സുപ്രധാന പേരാവുകയാണ്. ലോകകപ്പ് ടീമിൽ ഇടം നഷ്ടപ്പെട്ട്, അവസാന മൂന്ന് മത്സരങ്ങളിൽ മൂന്ന് മാച്ച് വിന്നിങ് ഇന്നിംഗ്സുകളിലൂടെ ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത സഞ്ജു സാംസൺ ഇപ്പോൾ തൊടുന്നതെല്ലാം പൊന്ന്. മുൻപ് തന്നെ ടീം നായകനാവാൻ അർഹതയുള്ള താരമായിരുന്നു സഞ്ജു. എന്നാൽ, ടീമിലെ പരീക്ഷണങ്ങളും അസ്ഥിരതയും സഞ്ജുവിന് ആ ബഹുമതി നിഷേധിച്ചു. ഇപ്പോൾ കാർമേഘങ്ങളൊക്കെ മാറിയിരിക്കുന്നു.

സൂര്യകുമാർ യാദവിൻ്റെ മോശം ഫോം കാരണം ക്യാപ്റ്റൻസി മാറ്റമുണ്ടാവുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. അതാര് എന്നതാണ് ഉയർന്ന ചോദ്യം. ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ എന്നിവരുടെയൊക്കെ പേരുകൾ ഉയർന്നുകേട്ടെങ്കിലും ഇപ്പോൾ സഞ്ജുവിലാണ് ചർച്ചകൾ എത്തിനിൽക്കുന്നത്. രാജസ്ഥാൻ റോയൽസിനെ നയിച്ചുള്ള പരിചയവും ടീമിലെ സീനിയർ താരങ്ങളിൽ പ്രധാനിയെന്നതും സഞ്ജുവിന് തുണയാവുന്നു. കാത്തിരിക്കാം, ഒരു മലയാളി ഇന്ത്യൻ ടീമിനെ നയിക്കുന്ന അഭിമാനകരമായ ആ കാഴ്ചയ്ക്ക്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com