Friday, May 15, 2026
Homeകേരളംആഭ്യന്തര വകുപ്പ് ലഭിച്ചില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ല; നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല. ദീപാ ദാസ് മുൻഷി...

ആഭ്യന്തര വകുപ്പ് ലഭിച്ചില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ല; നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല. ദീപാ ദാസ് മുൻഷി ചെന്നിത്തലയെ സന്ദർശിച്ചു.

ആഭ്യന്തര വകുപ്പ് ലഭിച്ചില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്ന കടുത്ത നിലപാടിൽ രമേശ് ചെന്നിത്തല.

ഒപ്പം നില്‍ക്കുന്ന രണ്ട് എംഎല്‍എമാരെ മന്ത്രി ആക്കണമെന്നും ആവശ്യം.
ഇതേ തുടർന്ന് ചെന്നിത്തലയെ അനുനയിപ്പിക്കാൻ ഹൈക്കമാൻ്റ് ഇടപെട്ടു. ദീപാദാസ് മുൻഷി അദ്ദേഹത്തെ സന്ദർശിച്ച് ചർച്ച നടക്കുകയാണ്.

ബോര്‍ഡ് കോര്‍പ്പറേഷനുകളില്‍ പ്രാതിനിധ്യവും ആവശ്യപ്പെടുന്നുണ്ട്. നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ രമേശ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെടും.

വൈകിട്ട് കേരളത്തില്‍ എത്തുന്ന കെ സി വേണുഗോപാല്‍ രമേശ് ചെന്നിത്തലയെ കാണും.

ആവശ്യങ്ങള്‍ കെ സിക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് രമേശ് ചെന്നിത്തലയുടെ നീക്കം. ജോസഫ് വാഴയ്ക്കനെ കെപിസിസി അധ്യക്ഷ സ്ഥാനമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെടും.

അതേസമയം ആഭ്യന്തരവകുപ്പ് വിട്ടുനല്‍കിയാല്‍ ഭരണത്തില്‍ പല അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുമെന്നാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വിലയിരുത്തല്‍.

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നുച്ചയോടെ രമേശ് ചെന്നിത്തലയെ സന്ദർശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com