Friday, May 15, 2026
Homeഇന്ത്യചർച്ച കഴിഞ്ഞിട്ട് രണ്ടു ദിവസം; മുഖ്യമന്ത്രി ആര്? സോണിയയുമായി സംസാരിക്കാൻ ഖർഗെ.

ചർച്ച കഴിഞ്ഞിട്ട് രണ്ടു ദിവസം; മുഖ്യമന്ത്രി ആര്? സോണിയയുമായി സംസാരിക്കാൻ ഖർഗെ.

ഡൽഹി ചർച്ചകൾ പൂർത്തിയായിട്ട്
രണ്ടാം ദിവസമായെങ്കിലും മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം വിമർശിച്ചതോടെ നേതൃത്വത്തിനുമേൽ സമ്മർദ്ദം ഏറുകയാണ്. ബംഗളൂരുവിലുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉടൻ സോണിയാഗാന്ധിയുമായി സംസാരിച്ചേക്കും.

എടുക്കുന്ന തീരുമാനം ഘടക കക്ഷികളെ ബോധ്യപ്പെടുത്തിയ ശേഷമാണ് പ്രഖ്യാപിക്കുക. ആത്മവിശ്വാസത്തിലാണ് കെ.സി, വി.ഡി, ആർ.സി പക്ഷങ്ങൾ.
പ്രകടനങ്ങൾ വി.ഡിക്ക് തിരിച്ചടിയായി എന്നാണ് പൊതു വിലയിരുത്തൽ. സമവായത്തിലേക്ക് നീങ്ങിയാൽ വഴി തെളിയുമെന്നാണ് രമേശ് ചെന്നിത്തല പക്ഷം കരുതുന്നത്. നിലവിൽ ഉയർന്നിട്ടുള്ള ജനരോഷം കെ.സി പക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തിൽ ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താനെന്നും ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തിയ രമേശ് ചെന്നിത്തല പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com