മലയാളി മനസ്സിന്റെ വായനക്കാർക്ക് പാചകരംഗത്തിലേക്ക് സ്വാഗതം. ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് വറുത്ത അരിപ്പൊടി ഉപയോഗിച്ചുള്ള പാലപ്പത്തിന്റ റെസിപ്പിയാണ്. എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ പാലപ്പം തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.(നേരത്തെ പച്ചരി കുതിർത്തു ചെയ്യുന്നതിന്റെ റെസിപ്പി ഇട്ടിരുന്നു.)
ആവശ്യമായ ചേരുവകൾ.
—————————
വറുത്ത അരിപ്പൊടി( പത്തിരിപ്പൊടി ) — 1 കപ്പ്.
വെള്ളം- ആവശ്യത്തിന്
ഇൻസ്റ്റന്റ് ഈസ്റ്റ് – അര ടീസ്പൂൺ.
തേങ്ങ ചിരകിയത് -1കപ്പ്
പഞ്ചസാര -1 ടീസ്പൂൺ.
ഉപ്പ്. – പാകത്തിന്.
തയ്യാറാക്കുന്ന വിധം
————————————–

ഒരു ബൗളിൽ ഒരു കപ്പ് പത്തിരിപ്പൊടി ഇട്ട് ഒരു കപ്പ് വെള്ളം ഒഴിച്ച് മിക്സ് ചെയ്തു മാറ്റിവയ്ക്കുക. ഒരു പാത്രത്തിൽ കാൽ കപ്പ് അരിപ്പൊടി ഇട്ട് മുക്കാൽ കപ്പ് വെള്ളവും ഒഴിച്ച് കാച്ചി കുറുക്കിഎടുക്കുക. ആറിയതിനു ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് മാറ്റിവെച്ച ബാറ്ററും ഒരു കപ്പ് തേങ്ങയും അര ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റ്,പാകത്തിന് ഉപ്പും, ഒരു ടീസ്പൂൺ പഞ്ചസാരയും പാകത്തിന് വെള്ളവും ചേർത്തു നന്നായി അരയ്ക്കുക.ഈ ബാറ്റർ ഒരു സ്റ്റീൽ പത്രത്തിൽ ഒഴിച്ച് കൈകൊണ്ട് നന്നായി ഇളക്കി ടൈറ്റ് ആയിട്ടുള്ള അടപ്പുള്ള പാത്രത്തിൽഅടച്ചു വയ്ക്കുക. രണ്ടുമൂന്നു മണിക്കൂർ റസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം തുറന്നു നോക്കുക. നന്നായി പൊങ്ങിവന്ന മാവ് ഇളക്കി യോജിപ്പിച്ച് പാലപ്പം തയ്യാറാക്കാവുന്നതാണ്. അരികു മൊരിഞ്ഞ നല്ല സോഫ്റ്റ് പാലപ്പം തയ്യാർ. എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കണേ..
അടുത്ത റെസിപ്പിയുമായി അടുത്തയാഴ്ച കാണാം.❤️❤️👍
തയ്യാറാക്കിയത്: റീന നൈനാൻ,
(മാജിക്കൽ ഫ്ലേവേഴ്സ്, വാകത്താനം)




Yummy…..yummy 😋
Ok…ഉണ്ടാക്കി നോക്കാം. Thank you for the recipe.
👌
വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റിയത്. Thank you