Wednesday, May 13, 2026
Homeകേരളംഎന്റെ പൊന്നേ എങ്ങോട്ടാണ് : ഇറക്കുമതി തീരുവ ഉയര്‍ത്തി, ഇന്ന് സ്വർണവില പവന് 10200 കൂടി

എന്റെ പൊന്നേ എങ്ങോട്ടാണ് : ഇറക്കുമതി തീരുവ ഉയര്‍ത്തി, ഇന്ന് സ്വർണവില പവന് 10200 കൂടി

ഇറക്കുമതി തീരുവ ഉയര്‍ത്തിയതിന് പിന്നാലെ സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റദിവസം കൊണ്ട് മാത്രം പതിനായിരം രൂപയിലേറെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സ്വര്‍ണവില 1,20000 രൂപ കടന്നു

ഒരു പവന്‍ സ്വര്‍ണത്തിന് 10,200 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,23,120 രൂപയായി. ഗ്രാമിന് 1275 രൂപയും കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 15,390 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,12,960 രൂപയായിരുന്നു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് 960 രൂപ ഉയര്‍ന്നതിന് ശേഷം ഇന്നലെ രാവിലെ പവന് 400 രൂപ കൂടി കൂടിയതിന് ശേഷമാണ് ഇന്ന് വീണ്ടും സ്വര്‍ണവില നിലവിട്ട് ഉയര്‍ന്നിരിക്കുന്നത്. പവന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

പശ്ചിമേഷ്യന്‍ അനിശ്ചിതത്വം നിക്ഷേപകരില്‍ ഏറെ ആശങ്കയുണ്ടാക്കുന്ന കാഴ്ചയാണ് വിപണികളില്‍. ബ്രെന്റ് ക്രൂഡ് വില ബാരലിന് 105 ഡോളറിന് മുകളിലെത്തിയതോടെ രൂപയുടെ മൂല്യം സര്‍വകാല താഴ്ചയിലേക്കെത്തുകയായിരുന്നു. സ്വര്‍ണവില മാത്രമല്ല ഇന്ധനവിലയും ഗ്യാസ് വിലയും പിടിച്ചുനിര്‍ത്താനാകാത്ത സാഹചര്യം നിലവിലുണ്ടെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com