Wednesday, May 13, 2026
Homeകേരളംലോട്ടറി ക്ഷേമ നിധി ബോര്‍ഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് വീണ്ടും നോട്ടീസ്

ലോട്ടറി ക്ഷേമ നിധി ബോര്‍ഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് വീണ്ടും നോട്ടീസ്

തിരുവനന്തപുരം: ലോട്ടറി ക്ഷേമ നിധി ബോര്‍ഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് വീണ്ടും നോട്ടീസ്. കേസിലെ ഒന്നാം പ്രതിയും ക്ലര്‍ക്കുമായ സംഗീതിൻ്റെ മാനസിക നിലയെക്കുറിച്ച് പഠിക്കാൻ മെഡിക്കൽ ബോർഡ് രൂപികരിക്കാൻ കോടതി നിർദേശിച്ചിരുന്നു.

ഇതുപ്രകാരം ഇന്നാണ് റിപ്പോർട്ട് ഹാജരാക്കേണ്ടിയിരുന്നത്. എന്നാൽ, കോടതിയിൽ റിപ്പോർട്ടോ മറ്റ് വിശദീകരണ രേഖകളോ കോടതിയിൽ ഹാജരാക്കിയില്ല. ഇതേ തുടർന്നാണ് കോടതി നടപടി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എ മനോജിൻ്റെതാണ് ഉത്തരവ്.

നേരത്തെ ഒന്നാം പ്രതിക്ക് മാനസികമായി പ്രശനങ്ങൾ ഇല്ലെന്ന് കാട്ടി പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദത്തിലെ ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാൽ, ഈ റിപ്പോര്‍ട്ട് പ്രതിഭാഗം അംഗീകരിക്കാത്തതിനാല്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പ്രതിയുടെ മാനസിക നില പരിശോധിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. ഇതിന് ശേഷം മാത്രമേ പ്രതികളെ കസ്റ്റഡിയിൽ നൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളു.

കേസിലെ പ്രധാന പ്രതിയായ സംഗീതിനെയും ഇടനിലക്കാരനായ രണ്ടാം പ്രതിയുമായ അനില്‍ കുമാറിനെയും കസ്റ്റഡില്‍ ചോദ്യം ചെയ്യുന്നതിനായി വിജിലന്‍സ് അപേക്ഷ നല്‍കിയിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം എത്തിയപ്പോൾ പ്രതി സംഗീതിനെ മാനസിക രോഗിയായതിനാല്‍ വിട്ടു നൽകരുതെന്നായിരുന്നു പ്രതിഭാഗം വാദം. സാമ്പത്തിക ക്രമക്കേട് നടത്തിയപ്പോള്‍ മാനസിക രോഗം ഇല്ലായിരുന്നോ എന്ന് പ്രതിഭാഗത്തോട് കോടതി വാക്കാല്‍ ചോദിച്ചിരുന്നു.

സംഗീതിനെ കസ്റ്റഡിയില്‍ ലഭിക്കാത്തതിനാല്‍ അനില്‍ കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ വിജിലന്‍സും തയാറായില്ല. ഈ സാഹചര്യത്തിലാണ് സംഗീതിനെ പരിശോധിച്ച് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കിയത്.

ലോട്ടറി തൊഴിലാളികള്‍ക്ക് അടയ്ക്കാനുളള അംശാദായം സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തും ഇടനിലക്കാരനുമായ അനില്‍ കുമാറിന്റെ അക്കൗണ്ടിലേക്കും മാറ്റിയാണ് 14 കോടി രൂപ തട്ടിയെടുത്തത്. ഈ പണം ഉപയോഗിച്ച് കഴക്കൂട്ടം സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് മാത്രം 45 രജിസ്‌ട്രേഷന്‍ നടത്തിയിരുന്നു. അനില്‍ കുമാര്‍ നിര്‍മ്മാണ കമ്പനി ആരംഭിച്ച് പ്രവര്‍ത്തിക്കുകയും ബാക്കി തുക ബാങ്കില്‍ സ്ഥിര നിക്ഷേപമായി ഇടുകയും ചെയ്തു എന്നാണ് വിജിലന്‍സ് കേസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com