കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെത്തുടർന്ന് പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതി മരിച്ചു. ആലപ്പുഴ ഓമനപ്പുഴ സ്വദേശി അനീഷിന്റെ ഭാര്യ ഫേബ (29) ആണ് അന്തരിച്ചത്. ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ഇന്നലെ വൈകുന്നേരം ലേബർ റൂമിൽ പ്രവേശിപ്പിച്ച ഫേബയ്ക്ക് മതിയായ ചികിത്സ നൽകാൻ അധികൃതർ തയ്യാറായില്ലെന്ന് കുടുംബം പറയുന്നു. എട്ട് മണിക്കൂറോളം ചികിത്സ വൈകിപ്പിച്ചെന്നും, യുവതിയുടെ മരണം സംഭവിച്ച ശേഷമാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തതെന്നും ബന്ധുക്കൾ ആരോപിച്ചു. നിലവിൽ കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.



