Wednesday, May 13, 2026
Homeകേരളംപ്രതിപക്ഷനേതൃസ്ഥാന പ്രഖ്യാപനം മുഖ്യമന്ത്രി ആരെന്ന് അറിഞ്ഞ ശേഷം മതിയെന്ന് പിണറായി വിജയൻ; പ്രതിപക്ഷ ഉപനേതാവ് പദവി...

പ്രതിപക്ഷനേതൃസ്ഥാന പ്രഖ്യാപനം മുഖ്യമന്ത്രി ആരെന്ന് അറിഞ്ഞ ശേഷം മതിയെന്ന് പിണറായി വിജയൻ; പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്കില്ല.

മുഖ്യമന്ത്രിയായി കോൺഗ്രസ് ആരെ പ്രഖ്യാപിക്കുമെന്ന് അറിഞ്ഞശേഷം മതി, പ്രതിപക്ഷനേതൃസ്ഥാനത്തിൽ തീരുമാനമെന്ന് പിണറായി വിജയൻ. ഘടകക്ഷിനേതാക്കളുമായുള്ള സംഭാഷണത്തിൽ പിണറായി വിജയൻ ഇക്കാര്യം സൂചിപ്പിച്ചു. തന്നേക്കാൾ ജൂനിയറായ മുഖ്യമന്ത്രി വന്നാൽ ഒരുപക്ഷേ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തേക്കില്ല. പാർട്ടിയിൽ നിന്ന് എതിർപ്പ് വന്നാലും സ്ഥാനമേറ്റെടുക്കില്ലെന്നാണ് പിണറായി വിജയന്റെ നിലപാടെന്നാണ് നിലപാട്.

അതേസമയം പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നൽകില്ല. ഉപനേതാവ് പദവിയിൽ തീരുമാനമായിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന സിപിഐയുടെ ആവശ്യത്തിൽ സിപിഐഎമ്മിന് കടുത്ത അതൃപ്തിയുണ്ട്. മുന്നണിയിൽ പറയാതെ നിലപാട് പരസ്യമാക്കിയതിലാണ് അമർഷം.

അതേസമയം കോൺ​ഗ്രസ് മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡൽഹിയിലെത്തിയ മുൻ കെപിസിസി അധ്യക്ഷന്മാർ ഉൾപ്പെടെ മുതിർന്ന നേതാക്കൾ ഹൈക്കമാൻഡുമായി ഉടൻ ചർച്ച നടത്തും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പാർട്ടിയ്ക്കുള്ളിലും മുന്നണിയിലും അതൃപ്തി ശക്തമാകുന്നതിനാൽ, ഇനി പ്രഖ്യാപനം വൈകേണ്ടെന്നാണ് ധാരണ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com