ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസ് വിജയത്തി ന്പിന്നാലെമുഖ്യമന്ത്രിയെനിശ്ചയിക്കാനുള്ളചർച്ചകൾഹൈക്കമാൻഡിൽസജീവം.മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒറ്റപ്പേരിലേക്ക്എത്താതെ,സോണിയഗാന്ധിയുടെ നിലപാട് കൂടി അറിഞ്ഞ ശേഷം അന്തിമ പ്രഖ്യാപനം നടത്താനാണ് എഐസിസി നീക്കം. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലും അന്തിമതീരുമാനമാകാത്തതോടെതീരുമാനംഹൈക്കമാൻഡിന് വിട്ടു.
മുഖ്യമന്ത്രിയെപ്രഖ്യാപിക്കുന്നതിന് മുൻപ് തങ്ങളുമായി ആലോചിക്കണമെന്നഘടകകക്ഷികളുടെആവശ്യംകൂടിപരിഗണിച്ചാകും ഹൈക്കമാൻഡ് പ്രഖ്യാപനംനടത്തുക.നേതാക്കളുടെമെറിറ്റ്അടിസ്ഥാനമാക്കിയുള്ളവിലയിരുത്തലുകൾക്കാകും മുൻഗണന. ഇന്നലെ നടന്നചർച്ചകളിൽപങ്കെടുക്കാതിരുന്നസോണിയഗാന്ധിയുടെ അഭിപ്രായം കൂടി തേടിയ ശേഷം വരുംമണിക്കൂറുകളിൽ പ്രഖ്യാപനമുണ്ടാകും.അതേസമയം,ഹൈക്കമാൻഡ്കൈക്കൊള്ളുന്ന ഏത് തീരു മാനവുംപൂർണ്ണമായിഅംഗീകരിക്കുമെന്ന് കേരളത്തിലെ നേതാക്കൾ അറിയിച്ചു.
മുഖ്യമന്ത്രിപദത്തെച്ചൊല്ലിയുള്ള തർക്കം തെരുവിലേക്ക് പടരുന്നത് തടയാൻഹൈ ക്കമാൻഡ് കർശന നിർദേശം നൽകി. നേതാക്കൾക്കായി പ്രവർത്തകർ നടത്തുന്ന പരസ്യ പ്രചാരണങ്ങളിൽ നിന്നും പ്രകടനങ്ങളിൽ നിന്നുംവിട്ടുനിൽക്കണമെന്ന് കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സംയുക്തപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ കർശനനടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുംനേതൃത്വംനൽകിയിട്ടുണ്ട്.



