Wednesday, May 13, 2026
Homeഅമേരിക്കകേരളത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം മറുനാടൻ മലയാളികളെ മടുപ്പിക്കുന്നു: സജിമോൻ ആൻ്റണി ഫൊക്കാന പ്രസിഡന്റ്.

കേരളത്തിലെ രാഷ്ട്രീയ അനിശ്ചിതത്വം മറുനാടൻ മലയാളികളെ മടുപ്പിക്കുന്നു: സജിമോൻ ആൻ്റണി ഫൊക്കാന പ്രസിഡന്റ്.

വർഗീസ്‌ കോരസൺ , ന്യൂയോർക്ക്

ന്യൂ യോർക്ക് : കേരളത്തിലെ നീണ്ടുപോകുന്ന രാഷ്ട്രീയ അനിശ്ചിതത്വം ആകെ ആശങ്കഉണ്ടാക്കുന്നു എന്ന് നോർത്ത് അമേരിക്കൻ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് സജിമോൻ ആൻ്റണി ന്യൂ യോർക്കിൽ പ്രതികരിച്ചു. തിളക്കമുള്ള വിജയവും കൃത്യമായ ജനവിധിയും ഉണ്ടായെങ്കിലും ഒരു വ്യക്തമായ തീരുമാനത്തിൽ എത്തിച്ചേരാൻ കഴിയാത്ത സാഹചര്യം, കേരളത്തിൽ എന്നപോലെ തന്നെ, നോർത്ത് അമേരിക്കൻ മലയാളികൾക്കും ആശങ്ക ഉണ്ടാക്കുന്നു. എത്രയും വേഗം ഒരു തീരുമാനത്തിലെത്തി, കേരളത്തിന് ഒരു പുതിയ ദിശാബോധം നൽകുന്ന നേതൃത്വത്തെ അണിനിരത്തട്ടെ എന്ന് ആശിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു.

ഫോകാനക്കു രാഷ്ട്രീയചേരിയില്ല. ഏതു പാർട്ടി വന്നാലും അവരോടൊത്തു പ്രവർത്തിക്കാൻ ഞങ്ങൾ സന്നദ്ധരാണ് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ പുതിയ ദിശാബോധം നൽകുന്ന ഒരു ഭരണം കേരളത്തിലുണ്ടാവാൻ നോർത്ത് അമേരിക്കയിലെ മലയാളികൾ കാത്തിരിക്കുകയാണ്. തോൽവിയും ജയവും ഒക്കെ തിരഞ്ഞെടുപ്പുകളുടെ ഭാഗമാണ്, യുഡിഫി നോടൊപ്പം എൽഡിഫും ചേർന്ന് നല്ല ഒരു കേരളം കെട്ടിപ്പടുക്കട്ടെ എന്നാണ് ഫൊക്കാന ആഗ്രഹിക്കുന്നത്, സജിമോൻ ആൻ്റണി കൂട്ടിച്ചേർത്തു.

വർഗീസ്‌ കോരസൺ , ന്യൂയോർക്ക്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com