വേലക്കാരിയല്ല ഭാര്യ
വീട്ടു ജോലികൾ ഭർത്താവും ചെയ്യണം.കാലം മാറിയെന്ന് സുപ്രീം കോടതിയുടെ പുതിയ വിധി സ്ത്രീജീവിതത്തിന് നൽകുന്ന ഏറ്റവും സുപ്രധാനമായ മാറ്റത്തിൻ്റെ കരുതലും സമത്വത്തിൻ്റെ ആഹ്വാനവുമായി ജുഡിഷ്യൽ രംഗത്ത് തിളങ്ങി നിൽക്കുന്ന ഒരു മഹത്തായ വിധിയാണ്.
ഇന്ന് സ്ത്രീപുരുഷ സമത്വം എങ്ങും വിളിച്ചു പറഞ്ഞും സ്ത്രീശക്തികൾ ശാക്തീകരണത്തിലൂടെ സമത്വത്തിനായി വാദിക്കുകയും നേടുകയുമൊക്കെ ചെയ്യുന്ന കാലമാണെങ്കിലും അടിസ്ഥാനപരമായി പെൺജീവിതത്തിൽ കാര്യമായ മാറ്റം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരുന്നു അതുണ്ടാവേണ്ടത് ഓരോ പെൺ ജീവിതത്തിൻ്റെ പ്രാഥമികഘട്ടം മുതലാണ്.
സമൂഹത്തിൽ ഉണ്ടായമാറ്റത്തിൻ്റെ പ്രതിഫലനമൊന്നും താഴേക്കിടയിലുള്ള കുടുംബങ്ങളിലോ സ്ത്രീജീവിതത്തിലോ മാറ്റം വരുത്തുന്നില്ല എന്ന് മനസ്സിലാക്കിയ സുപ്രീം കോടതിയുടെ മഹത്തായ’ വിധിയാണ് കഴിഞ്ഞ മാർച്ച് 20 – 2026ന് ഉണ്ടായ സുപ്രീം കോടതി വിധി എന്നു പറയാം.
സ്ത്രീ സമത്വം വീട്ടിൽ നിന്നും തുടങ്ങി വരേണ്ടതാണ്. പെൺകുട്ടിക്കും ആൺകുട്ടിക്കും തുല്യപരിഗണനയും എല്ലാ ജോലികളും ഇരു വിഭാഗവും പറ്റുന്നത് ഒരേപോലെ ചെയ്തുശീലിക്കേണ്ടതും രക്ഷിതാക്കൾ ശീലിപ്പിട്ടേണ്ടതുമാണ്. ഉദാഹരണത്തിന്
അടുക്കളയിലെ പാത്രം കഴുകൽ, അടിക്കൽ, തുടയ്ക്കൽ etc..
അല്ലെങ്കിൽ അവനവൻ്റെ കാര്യം ചെയ്യുവാൻ രക്ഷിതാക്കൾ മക്കളെ പ്രാപ്തരാക്കണം. ഉദാഹരണത്തിന് താൻ കഴിച്ച പാത്രം വൃത്തിയാക്കി വെയ്ക്കുക.അവനവൻെറ ഡ്രസ്സ് അലക്കുക, തേക്കുക… ആണായാലും പെണ്ണായാലും അവരെ ചെറുപ്പം മുതലെ അതൊക്കെ പരിശീലിപ്പിക്കണ്ടതുണ്ട്. മിക്കവാറും പെൺകുട്ടികൾ ഇത്തരം കാര്യങ്ങൾ ചെയ്തു ശീലിക്കുന്നു രക്ഷിതാക്കൾ ശീലിപ്പിക്കുന്നു എന്നാൽ ആൺകൂട്ടികൾ ആണായി എന്നതുക്കൊണ്ട് അതൊന്നും നിർബന്ധമില്ല, അത് വീട്ടിലെ സ്ത്രീകൾ തന്നെ പഴമയെ അനുകരിച്ച് ശീലിപ്പിക്കുന്ന ഒന്നാണ്. അതേപോലെ തന്നെയാണ് വീട്ടുപണികളും പാചകം മറ്റ് അടിച്ചുവാരലും തൂക്കലു० തുടയ്ക്കലു० അലക്കലും മറ്റുപണികളും എല്ലാം ‘സ്ത്രീകളിൽ മാത്രം ഒതുങ്ങി പോയ കാല० ഇന്നു० തുടരുന്നവർ.
എന്നാലിന്ന് മലയാളികൾക്കിടയിൽ കുറേയൊക്കെ ഇത്തരം ജോലികൾക്കെല്ലാം മാറ്റം വന്നതായ് തോന്നുന്നു. മിക്കവാറും കുടുംബങ്ങളിൽ പുരുഷന്മാർ സ്ത്രീകളെ സഹായിക്കുന്നവരാണ് എന്നാണ് എൻ്റെ കാഴ്ചപ്പാട്.എന്നാൽ പൂർണ്ണമായും മലയാളികൾ മാറി എന്ന് പറയാനാവില്ല ചില തറവാട് വീടുകളിൽ കാരണവന്മാർ ഉള്ള വീടുകളിൽ ഇന്നും സ്ത്രീകൾ മാത്രമാണ്” വീട്ടു ജോലികൾ ചെയ്യുന്നത്. അതവരുടെ മാത്രം അവകാശം പോലെ തുടർന്നുവരുന്നു.
അല്ലെങ്കിൽ അവരാണ് വീടിൻെറ താക്കോൽ. സ്ത്രീയില്ലേൽ ആ വീട് നിശ്ചലമാകുന്നു.
മറ്റുചിലവീടുകളിലാകട്ടെസ്ത്രീയാണ് വീട്ടുജോലികൾക്കുള്ള ഉപകരണ०.അവൾ ഇല്ലേൽ ആ വീടിന് ചലനമില്ല. പുരുഷൻ കുടുംബത്തിലെ കാരണവർ സ്ഥാനം വഹിച്ചു ജീവിക്കുന്ന അല്ലെങ്കിൽ പുറത്ത് ജോലി മാത്രം ചെയ്യുന്നവനായും പണം സമ്പാദിക്കുന്നവരായും മാത്രം ചുരുങ്ങി അടിക്കളയിലെ വിശാലലോക० അന്യമായി ജീവിച്ച് വരുന്നു .അതും വീട്ടിൽ നിന്നും കുട്ടിക്കാല० മുതലേ ശീലിച്ചുവരുന്നതാണ്.
എന്നാലിന്ന് മിക്കവാറും പുരുഷൻമാർ കാലത്തിനനുസരിച്ച്സ്വയം മാറ്റത്തിന് വിധേയരായ് തീർന്നിട്ടുണ്ട് കേരളത്തിൽ എന്നു പറയാൻ ആഗ്രഹിക്കുമ്പോഴും അടുത്ത കാലത്ത് കേരളത്തെ നടുക്കിയ വെട്ടിക്കൊലപാതകം കേവലം ചായയുടെ പേരിൽ നടന്നത് കേരളത്തിലാണെന്ന് വിസ്മരിക്കുന്നില്ല. (അമ്മായിയമ്മ – മരുമകളെ വെട്ടിക്കൊന്നത്. )
പഴമയുടെ നൂലാമാലകളെ കെട്ടിപ്പിടിച്ചു ജീവിക്കുന്ന സാക്ഷരരല്ലാത്ത ജനവിഭാഗങ്ങളിലാണ് ഒരു മാറ്റവും വരാത്തത് എന്നു തോന്നുന്നു. അതിന് ജാതിമതമൊന്നും ബാധകമല്ല. എല്ലാ വിഭാഗങ്ങളിലും ഈ അവസ്ഥ തുടരുന്നതായ് നമുക്ക്” നിരീക്ഷിച്ചാൽ മനസ്സിലാവുന്നതാണ്.
എന്തായാലും സ്ത്രീയെ വെറും അടുക്കളക്കാരിയാക്കാതെ അല്ലെങ്കിൽ വീടുനോക്കാനും മക്കളെ നോക്കാനും മാത്രം അവൾ എന്നു ചിന്തിക്കുന്നവരോട്… ഒരുപെൺകുട്ടിയെ വിവാഹ०കഴിച്ച് കൊണ്ടുവരുന്നത് ആ വീട്ടിലെ പണികളെല്ലാ० ചെയ്യുന്നതിനുവേണ്ടിയല്ല ഒരുജീവിതപങ്കാാളിയേയാണ് കൊണ്ടുവരുന്നതെന്നുമുള്ള കോടതി വിധി.. നിങ്ങളുടെ ഭാര്യ പ്രസവിക്കാനും വീടുനോക്കാനും മാത്രമുള്ള ഒന്നല്ല’മറിച്ച് ജീവിത പങ്കാളിയാണ് എന്ന കോടതിയുടെ ഓർമ്മപ്പെടുത്തൽ ഏറെ സ്വാഗതാർഹമാണ്. സ്ത്രീ സമത്വം വീട്ടിൽ നിന്നും കുടുംബത്തിൽ നിന്നും തുടങ്ങേണ്ടതാണെന്നു ചുരുക്കം.




ചിന്തനീയം
നേർക്കാഴ്ച 👌